Thursday, October 28, 2010

മറുകാഴ്ച

നിന്നെ കാണുമ്പോഴൊക്കെ
ചെവി പൊത്തി കണ്ണുപൊത്തി
വാ പൊത്തിയ ബിംബങ്ങളെ
ഓര്‍മിച്ചു ഞാന്‍

കരയാതെ നീ പിറന്നപ്പോള്‍
വിരിഞ്ഞതൊക്കെ കണ്ണീര്‍ പൂക്കള്‍
വിരല്‍ തുമ്പിലെ നൂല്‍ ബന്ധത്തില്‍
ചലിക്കും പാവയെ പോലെ
നിന്റെ ചലനങ്ങള്‍
ചിലപ്പോള്‍ നീ കരഞ്ഞു
ചിലപ്പോള്‍ നീ ചിരിച്ചു
എന്തിനെന്നു പോലും അറിയാതെ

നിശബ്ദതയുടെ തടവറ
ഭേദിച്ച് എത്തി നോക്കും
നിന്റെ മൊഴികള്‍
തത്തമ്മ പെണ്ണിന്റെ
മറുവാക്ക് പോലെ
ആവര്‍ത്തിച്ചിരുന്നു

നിന്റെ വഴികള്‍ പിന്തുടര്‍ന്ന്
നിന്നിലേക്ക്‌ എത്തിച്ചേരാന്‍
ഞാന്‍ ശ്രമിച്ചപ്പോഴൊക്കെ
നിസഹായത ചാട്ടുളിയായീ
തുളഞ്ഞു കയറുന്നത് ഞാന്‍ അറിഞ്ഞു
നീ തീര്‍ത്തൊരു ലോകത്തിലേക്ക്‌
നീ നടന്നു മറഞ്ഞപ്പോള്‍
ചലനമറ്റു നോക്കി നില്‍ക്കാനേ
എനിക്ക്‌ കഴിഞ്ഞുള്ളൂ....!!!



Published in തര്‍ജ്ജനി, ഒക്ടോബര്‍ 2010, Volume 6, No. 10

19 comments:

ഗീത രാജന്‍ said...

നിന്നെ കാണുമ്പോഴൊക്കെ
ചെവി പൊത്തി കണ്ണുപൊത്തി
വാ പൊത്തിയ ബിംബങ്ങളെ
ഓര്‍മിച്ചു ഞാന്‍

കുഞ്ഞൂസ് (Kunjuss) said...

ആരെ കാണുമ്പോഴാണ് ഗീതാ...(ചുമ്മാ....)
നല്ല കവിത ട്ടോ...

പട്ടേപ്പാടം റാംജി said...

നിന്റെ വഴികള്‍ പിന്തുടര്‍ന്ന്
നിന്നിലേക്ക്‌ എത്തിച്ചേരാന്‍
ഞാന്‍ ശ്രമിച്ചപ്പോഴൊക്കെ
നിസഹായത ചാട്ടുളിയായീ
തുളഞ്ഞു കയറുന്നത് ഞാന്‍ അറിഞ്ഞു

മാറ്റുവിന്‍ ചട്ടങ്ങളെ.

Kalavallabhan said...

ഇവിടെ എല്ലാവരും ഈ മൂന്നു ബിംബങ്ങളെപ്പോലെയല്ലെ ?
അയ്യപ്പനായിരുന്നോ മനസ്സിൽ ?

safeer mohammad vallakkadavo. said...

നന്ദി നല്ല വരികള്‍ക്ക് .

Pushpamgadan Kechery said...

kollam.

മുകിൽ said...

കൊള്ളാം.

Muralee Mukundan , ബിലാത്തിപട്ടണം said...

അന്ധനും,ബധിരനും,മൂകനുമായ ഒരു കുഞ്ഞിനുള്ള താരാട്ടുപോലെ തോന്നുന്നു..ഈ വരികൾ കേട്ടൊ ഗീതാജി

Sidheek Thozhiyoor said...

നമ്മുടെ സമൂഹം വെറും ബിംബങ്ങളായി മാറിക്കൊണ്ടിരിക്കുന്നു...

Sabu Hariharan said...

ജന്മ വൈകല്യമുള്ള ഒരു കുഞ്ഞിനെ കുറിച്ചാണ്‌ കവിത എന്നാണ്‌ മനസ്സിലാക്കിയത്.. വളരെ നന്നായിരിക്കുന്നു. ആശംസകൾ

Jishad Cronic said...

എന്നെ കാണുമ്പോള്‍ ആണോ ?
എന്തായാലും നന്നായിട്ടുണ്ട്ട്ടോ.

ശ്രീനാഥന്‍ said...

തത്തമ്മ പെണ്ണിന്റെ
മറുവാക്ക് പോലെ- ആരു്? നമ്മടെ ബ്ലോഗ് തത്തമ്മയോ? ബിംബങ്ങളൊക്കെ കവിതയിൽ വരട്ടേ ഗീതേ, നന്നായി.

ajiive jay said...

nannayirikkunnu, namme oronnu ormippikkaan aarenkilum venam lle, congrats

(കൊലുസ്) said...

"നീ തീര്‍ത്തൊരു ലോകത്തിലേക്ക്‌
നീ നടന്നു മറഞ്ഞപ്പോള്‍
ചലനമറ്റു നോക്കി നില്‍ക്കാനേ
എനിക്ക്‌ കഴിഞ്ഞുള്ളൂ....!!!"
അതെന്താ ആന്റീ, അപ്പുരത്തുള്ളയാള്‍ സൂയിസെട് ചെയ്തോ?

ഗീത രാജന്‍ said...

ഇവിടെ വായിച്ചു , അഭിപ്രായം പറഞ്ഞ എല്ലാ സന്മനസുകള്‍ക്കും നന്ദി...
സാബു പറഞ്ഞതു വളരെ ശരിയാണ്. ഓട്ടിസം എന്ന വൈകല്യത്തിന്റെ പ്രാഥമിക ലക്ഷണങ്ങള്‍ ആണ് ഈ കവിതയില്‍ പറഞ്ഞിരിക്കുന്നത്...നന്ദി...

muneeragragami said...

muneeragragamiagragami.blogspot.com

muneeragragami said...

muneeragragamiagragami.blogspot.com

ജന്മസുകൃതം said...

നിന്റെ വഴികള്‍ പിന്തുടര്‍ന്ന്
നിന്നിലേക്ക്‌ എത്തിച്ചേരാന്‍
ഞാന്‍ ശ്രമിച്ചപ്പോഴൊക്കെ
നിസഹായത ചാട്ടുളിയായീ
തുളഞ്ഞു കയറുന്നത് ഞാന്‍ അറിഞ്ഞു
നീ തീര്‍ത്തൊരു ലോകത്തിലേക്ക്‌
നീ നടന്നു മറഞ്ഞപ്പോള്‍
ചലനമറ്റു നോക്കി നില്‍ക്കാനേ
എനിക്ക്‌ കഴിഞ്ഞുള്ളൂ....!!!

Anurag said...

നിന്നെ കാണുമ്പോഴൊക്കെ
ചെവി പൊത്തി കണ്ണുപൊത്തി
വാ പൊത്തിയ ബിംബങ്ങളെ
ഓര്‍മിച്ചു ഞാന്‍