Tuesday, January 11, 2011

ജീവിക്കും സ്മാരകം

ചരിത്രത്തിന്റെ ഭാഗമാകുമെന്ന്
അഭിമാനിച്ചൊരു നാള്‍
പതാകയേന്തി കൈയില്‍.....
വിപ്ലവം രചിച്ചു പത്രങ്ങളില്‍ .....
തീപ്പൊരി പാറിച്ചു വേദികളില്‍
ബന്ദുകള്‍..... ഹര്‍ത്താലുകള്‍...
സമരങ്ങള്‍....ലാത്തിചാര്‍ജുകള്‍....

ആവശം സിരകളില്‍
നിറഞ്ഞൊഴുകിയപ്പോള്‍
നെഞ്ച് വിരിച്ചു നിന്നു
പൊരുതി മുന്നേറി
നേതാക്കള്‍ക്ക് വേണ്ടി
ഒടുവില്‍ വീണുപോയൊരുനാള്‍
വെറും സാക്ഷിയായീ മാറി

പത്രങ്ങള്‍ വാഴ്ത്തി....
നേതാക്കള്‍ പുകഴ്ത്തി...
ആരവങ്ങള്‍ ഒഴിഞ്ഞു
വാഴ്ത്തി പാടിയവര്‍
കട്ടിലില്‍ പണിതൊരു ലോകം
ജീവിക്കും സ്മാരകത്തിനായീ !!!

16 comments:

ഗീത രാജന്‍ said...

കട്ടിലില്‍ പണിതൊരു ലോകം
ജീവിക്കും സ്മാരകത്തിനായീ !!!

ramanika said...

നേതാക്കളുക്കുവേണ്ടി സമരത്തിന്‌ ഇറങ്ങിയ്യാല്‍ ചിലപ്പോള്‍ (മിക്കപ്പോഴും) ഒരു ജീവിക്കുന്ന സ്മാരകമായി കട്ടിലില്‍ കഴിയാം
വളരെ നന്നായി !

Kalavallabhan said...

എഴുതപ്പെടാത്ത ചരിത്രത്തിന്റെ ഭാഗം

മുകിൽ said...

ഒരു രക്തസാക്ഷി കൂടി. പിന്നെന്തുവേണം? രക്തസാക്ഷികളുടെ എണ്ണം കൂടുമ്പോഴാണ് പാർട്ടികളുടെ ത്രാസിനൊരു കനം. എല്ലാ അമ്മമാരും അതിനു വേണ്ടി മക്കളെ പ്രസവിച്ച്, കയ്യോ കാലോ വളരുന്നത് എന്നു നോക്കി ഊട്ടി വളർത്തി പാർട്ടികൾക്കു നേർച്ചക്കോഴികളായി സമർപ്പിച്ചു കട്ടിലും ഒരുക്കി കാത്തിരിക്കണം. ബാക്കി കിട്ടിയാൽ കിടത്താമല്ലോ!

നീലാംബരി said...

വലയില്‍ വീണ കിളികളാണ് നാം
ചിറകൊടിഞ്ഞോരിരകളാണ് നാം
നേതാക്കന്മാര്‍ തോക്ക് ചൂണ്ടുമീ
വഴിയിലെന്ത് നമ്മള്‍ പാടണം
നല്ലോരാശയതിന്റെ പിറവിക്ക് അഭിനന്ദനങ്ങള്‍.....

mukthaRionism said...

ചരിത്രത്തിന്റെ ഭാഗമാകുമെന്ന്
കരുതിയതാണ് പ്രശ്‌നമായത്.
നേതാക്കള്‍ക്ക് വേണ്ടി
പൊരുതി മുന്നേറിയതാണ് പ്രശ്നം.

ജനങ്ങള്‍ക്കു വേണ്ടി ജീവിച്ചിരുന്നെങ്കില്‍
ജനങ്ങളുടെ മനസ്സിലെങ്കിലും...!


കവിതയെഴുത്തുകള്‍ക്ക് ഭാവുകങ്ങള്‍.

അനീസ said...

അനുഭവിക്കാന്‍ നാം ഒറ്റയ്ക്ക്

ശ്രീനാഥന്‍ said...

ജീവിച്ചിരിക്കുന്ന രക്തസാക്ഷികൾക്ക് വേണ്ടി എഴുതിയത് നന്നായി. എങ്കിലും മനുഷ്യൻ പൊരുതിക്കൊണ്ടേയിരിക്കണം, നേതാക്കള്‍ക്ക് വേണ്ടിയല്ല,ചരിത്രത്തിന്റെ ഭാഗമാകുമെന്ന് പ്രതീക്ഷിച്ചല്ല, മനുഷ്യനു വേണ്ടി.

Unknown said...

ജീവിക്കുന്ന രക്ത സാക്ഷി ................കൊള്ളാം കവിത

ഹംസ said...

മുഖ്താര്‍ പറഞ്ഞത് പോലെ നേതാക്കള്ക്കും പാര്‍ട്ടിക്കും വേണ്ടി പൊരുതി രക്തസാക്ഷിയാവുമ്പോള്‍ അത് പാര്‍ട്ടിക്ക് ഗുണം . ജനങ്ങള്‍ക്ക് വേണ്ടിയായിരുന്നു എങ്കില്‍ അവരുടെ മനസ്സിലെങ്കിലും ഉണ്ടാവുമായിരുന്നു.

ആശംസകള്‍

sm sadique said...

നേതാക്കൾക്ക് വേണ്ടി പൊരുതിയാൽ (നക്കിയാൽ) ചിലരൊക്കെ ആട്ട്കട്ടിലിൽ ആടും .
ജനങ്ങൾക്ക് വേണ്ടി പൊരുതിയാൽ ജനമനസ്സിൽ ആടാം,കാലങ്ങളോളം….

Muralee Mukundan , ബിലാത്തിപട്ടണം said...

ഇങ്ങനെ കുറെ കട്ടിൽ സ്മാരകങ്ങളുണ്ടാകുമ്പോഴാണല്ലോ നേതാക്കൾക്ക് കസേരയിൽ ഇരിക്കുവാൻ സാധിക്കുന്നത്..!

കുഞ്ഞൂസ് (Kunjuss) said...

നേതാക്കൾക്കു വേണ്ടിയും ചരിത്രത്തിന്റെ ഭാഗമാകാൻ മോഹിക്കാതെയും ആദർശധീരതയോടെ സമരം ചെയ്തിരുന്നെങ്കിൽ, ഇങ്ങിനെ കട്ടിലിൽ കഴിയുന്ന സ്മാരകമാകേണ്ടി വരില്ലായിരുന്നു.
കവിത നന്നായി ട്ടോ...!

ശ്രീജ എന്‍ എസ് said...

മുകിലിന്റെ കമന്റ്‌ നു താഴെ ഒരൊപ്പ്..പച്ച പരമാര്‍ത്ഥം.എത്ര അമ്മമാരുടെ കണ്ണുനീരില്‍ കുതിര്‍ന്നതാണ് ഈ പാര്‍ട്ടികളുടെ പതാകകള്‍

Jishad Cronic said...

കവിത കൊള്ളാം...

Echmukutty said...

കവിത നന്നായി.
മുകിൽ പറഞ്ഞതിനോട് യോജിയ്ക്കുമ്പോഴും സമരം ചെയ്യേണ്ടതുണ്ടെന്ന് വിശ്വസിയ്ക്കുകയും ചെയ്യുന്നു.
എത്ര സമരങ്ങളുടെ, എത്ര രക്ത സാക്ഷികളുടെ ചോരയും നീരുമാണ് നമ്മൾ ഇപ്പോൾ സ്വാതന്ത്ര്യമായി അനുഭവിയ്ക്കുന്നത്! നേതാക്കൾക്ക് മാത്രമല്ല നമുക്കും കിട്ടിയല്ലോ കുറച്ചൊക്കെ........
അതുകൊണ്ട് സമരം ചെയ്യുക തന്നെ വേണം... എല്ലാ അനീതികൾക്കും എതിരെ.....