Sunday, February 6, 2011

വഴിയമ്പലം കൊത്തുന്നവര്‍


പിന്നിട്ട വഴികളൊക്കെ തിരിഞ്ഞു
നടക്കാന്‍ തോന്നിയപ്പോഴാണ്
ഒരടി പോലും പിന്നോട്ട് വക്കാന്‍
ഇടമില്ലാ എന്ന് തിരിച്ചറിഞ്ഞത്
മുന്നിലേക്ക്‌ നോക്കിയപ്പോള്‍
കണ്ടത് നിന്നെയാണ്
നീയാകുന്ന വഴിയിലൂടെ
സഞ്ചരിക്കുകയാണ് ഞാനിപ്പോള്‍!

ഒരു മാത്ര മരണം എന്റെ
കയ്യകലത്തില്‍ എത്തിയെന്ന്
തോന്നിയപ്പോഴാണ്
ഈ ജീവിതം എനിക്കിത്രയേറെ
പ്രിയമെന്ന് തിരിച്ചറിഞ്ഞത്
മരണ മുഖത്തില്‍ നിന്നും
ഒളിച്ചോടി ഞാനെത്തിയതും
നിന്റെ മടിത്തട്ടില്‍ തന്നെ !!

നിന്റെ പ്രതിബിംബം
കണ്ടു ഞാന്‍ കണ്ണാടിയില്‍
എന്റെ മനസിന്റെ വാതിലിലൂടെ
നീ ഒളിഞ്ഞു നോക്കിയപ്പോള്‍
നിന്നിലൂടെ തീര്‍ക്കുന്നു
ഞാനൊരു വഴിയമ്പലം
തളരുന്ന മാത്രയില്‍
വിശ്രമത്തിനായീ!!!



(മലയാള സമീക്ഷയില്‍ പ്രസിദ്ധികരിച്ചത്)

19 comments:

ഗീത രാജന്‍ said...

നിന്നിലൂടെ തീര്‍ക്കുന്നു
ഞാനൊരു വഴിയമ്പലം
തളരുന്ന മാത്രയില്‍
വിശ്രമത്തിനായീ!!!

MOIDEEN ANGADIMUGAR said...

മരണ മുഖത്തില്‍ നിന്നും
ഒളിച്ചോടി ഞാനെത്തിയതും
നിന്റെ മടിത്തട്ടില്‍ തന്നെ !!

ശ്രീനാഥന്‍ said...

മനോഹരമായി ഗീത, പ്രത്യേകിച്ച് ആദ്യത്തെ പാദം എടുത്തു പറയേണ്ടതാണ്!

ramanika said...

മുന്നിലേക്ക്‌ നോക്കിയപ്പോള്‍
കണ്ടത് നിന്നെയാണ്
നീയാകുന്ന വഴിയിലൂടെ
സഞ്ചരിക്കുകയാണ് ഞാനിപ്പോള്‍!

വളരെ മനോഹരം!

വാഴക്കോടന്‍ ‍// vazhakodan said...

തളരുന്ന മാത്രയില്‍
വിശ്രമത്തിനായീ!!!

തളരാതിരിക്കട്ടെ!നന്നായി

sm sadique said...

ജീവിക്കാൻ കൊതിക്കുന്നവർക്ക് ഈ കവിതയിൽ ശ്വാസമുണ്ട്.

Muralee Mukundan , ബിലാത്തിപട്ടണം said...

‘പിന്നിട്ട വഴികളൊക്കെ തിരിഞ്ഞു
നടക്കാന്‍ തോന്നിയപ്പോഴാണ്
ഒരടി പോലും പിന്നോട്ട് വക്കാന്‍
ഇടമില്ലാ എന്ന് തിരിച്ചറിഞ്ഞത്
മുന്നിലേക്ക്‌ നോക്കിയപ്പോള്‍
കണ്ടത് നിന്നെയാണ്
നീയാകുന്ന വഴിയിലൂടെ
സഞ്ചരിക്കുകയാണ് ഞാനിപ്പോള്‍!‘

നല്ല വരികൾ....കേട്ടൊ ഗീതാജി

Manickethaar said...

നല്ല കവിത..ആശംസ്കൾ

Sidheek Thozhiyoor said...

ഒരാശ്വാസം ..നന്നായി ഗീത .

വീകെ said...

കൊള്ളാം ഗീതേച്ചി...
അവസാനത്തെ വരികൾ തലയിൽ കേറാൻ മടിച്ചു നിന്നു...
ചിലപ്പോൾ പാതിര ആയതുകൊണ്ടാകാം..

ആശംസകൾ....

പാവപ്പെട്ടവൻ said...

നഷ്ടങ്ങൾ തിരിച്ചറിയുന്ന വർത്തമാനം നല്ല കവിതയാനു സഖാവേ....

ബിഗു said...

ആശംസകൾ

the man to walk with said...

Best wishes

Echmukutty said...

സുന്ദരമീ വരികൾ.

Kalavallabhan said...

"മരണ മുഖത്തില്‍ നിന്നും
ഒളിച്ചോടി ഞാനെത്തിയതും
നിന്റെ മടിത്തട്ടില്‍ തന്നെ "

എന്നിട്ടും ഒരു വഴിയമ്പലം മാത്രമാക്കി
തളരുമ്പോൾ വിശ്രമിക്കാൻ “മാത്രം”

Unknown said...

പ്രിയ സുഹൃത്തേ......കവിത രണ്ടു വട്ടം വായിച്ചു പക്ഷെ ഇപ്പൊ ആണ് കമന്റു ഇടുനത് ...

നന്നായി കവിത ...നഷ്ടങ്ങളില്‍ നിന്ന് തിരിച്ചറിയുന്നു അല്ലെ
ഒരടി പോലും പിന്നോട്ട് വക്കാന്‍ -------വെക്കാന്‍ (ഇത് ഒന്ന് മാറ്റിക്കോ )

സ്നേഹിത said...

ഗീത...
ഇതേ മാനസികാവസ്ഥ എനിക്കും ഉണ്ടായി എന്ന് ഉറപ്പ്
അല്ലെങ്കില്‍ എന്റെ "യാത്ര" പെട്ടെന്ന് ഓര്‍മ്മയില്‍ ഓടിയെത്തു മായിരുന്നില്ല .
ഒന്ന് പോയി വരുട്ടോ.
http://leelamchandran.blogspot.com/
.

pallikkarayil said...

മുന്നിലേക്ക്‌ നോക്കിയപ്പോള്‍
കണ്ടത് നിന്നെയാണ്
നീയാകുന്ന വഴിയിലൂടെ
സഞ്ചരിക്കുകയാണ് ഞാനിപ്പോള്‍!

കൊള്ളാം..

Jishad Cronic said...

നല്ല വരികൾ....