Friday, March 4, 2011

ആഴങ്ങളിലെക്കൊരു വാതില്‍



കടല്‍ കാണുമ്പോഴെല്ലാം
സുനാമിയുടെ ആര്ത്തലക്കുന്ന
രുദ്ര താണ്ഡവം
ഒരു മിന്നല്‍ പിണര്‍ പോലെ
എന്നിലേക്ക്‌ ഓടിയെത്തിയിരുന്നു!

തിരകളിലൂടെ അലഞ്ഞു
നടന്നു ഇണയെ തേടുന്ന
ഒറ്റചെരിപ്പിന്റെ രോദനവും ..
അലകള്‍ മായിച്ചു കളഞ്ഞ
കാല്പാടുകള്‍ തിരയുന്ന
നിഴലുകളുടെ നിലവിളിയും
എന്നും ഞാന്‍ കേട്ടിരുന്നു!

പ്രതീക്ഷയുടെ ഭാരം പേറി
നിന്റെ മടിത്തട്ടില്‍
കുടുങ്ങിപോയവരുടെ
തേങ്ങലുകള്‍ തിരമാലകളായീ
ഉയര്‍ന്നു താഴുന്നത്
ഞാനറിഞ്ഞിരുന്നു
തിരയടിച്ചെത്തിയ നിന്റെ
ജലത്തില്‍ അവരുടെ
കണ്ണീരിന്റെ ഉപ്പു ഞാന്‍
രുചിച്ചിരുന്നു !!

കാഴ്ചയുടെ കടലിനിപ്പോള്‍
സൗമ്യമായ രൗദ്രഭാവം !
ഉള്ളിലെ കടലിളകുന്നതും
സുനമിയായീ ആഞ്ഞടിച്ച് ,
സ്വപ്നസൗധം തകർത്തൊരു
പേമാരിയായ് മുകളിലോട്ട്
പെയ്യുന്നതും ഞാനറിയുന്നു !!

നിന്റെ ആഴങ്ങളിലേക്ക്
എത്തിപ്പെടാന്‍
വല്ലാതെ ഞാന്‍ കൊതിച്ചത്...
എന്നില്‍ ഒരു കടല്‍ തന്നെ
ഒളിഞ്ഞു കിടക്കുന്നത്
കൊണ്ടായിരുന്നു !!!

(മലയാള കവിതയില്‍ പ്രസിദ്ധികരിച്ചത്)
http://malayalampoetry.com/blog/?p=235








40 comments:

ഗീത രാജന്‍ said...

എന്റെ എഴുത്തിനു ഒരു വയസ്സ് തികഞ്ഞിരിക്കുന്നു.:)
എന്നെ വായിക്കുന്ന അഭിപ്രായങ്ങള്‍ അറിയിക്കുന്ന എന്റെ എല്ലാ ചങ്ങാതിമാരെയും എന്റെ സ്നേഹവും നന്ദിയും അറിയിക്കട്ടെ....
ഇനിയും പ്രതീക്ഷിക്കുന്നു.....

കാഴ്ചയുടെ കടലിനിപ്പോള്‍
സൗമ്യമായ രൗദ്രഭാവം !

Unknown said...

ഒരു വയസു അല്ല. പത്തു വയസിന്റെ വളര്‍ച്ച .....എല്ലാവിധ ആശംസകളും പ്രാര്‍ഥനയും ..പിന്നെ കവിതക്ക് അഭിപ്രയം മലയാള കവിതയില്‍ പറഞ്ഞു ..വീണ്ടും ആവര്‍ത്തിക്കുന്നില്ല

ഒരില വെറുതെ said...

കടലു കാണുമ്പോള്‍ രോദനം കേള്‍ക്കുന്നു. പൂക്കള്‍ കാണ്‍കെ അകാലത്തില്‍ ഇറുത്തെടുത്ത
കുഞ്ഞുങ്ങളെ ഓര്‍മ്മ വരുന്നു. ഇതു നമ്മുടെ കാലത്തെ ജീവിതം. നിസ്സഹായത.

Muralee Mukundan , ബിലാത്തിപട്ടണം said...

നിന്റെ ആഴങ്ങളിലേക്ക് എത്തിപ്പെടാന്‍
വല്ലാതെ ഞാന്‍ കൊതിച്ചത്...
എന്നില്‍ ഒരു കടല്‍ തന്നെ ഒളിഞ്ഞു കിടക്കുന്നത്
കൊണ്ടായിരുന്നു !

ഈ ഒന്നാം പിറന്നാളിന് എല്ലാവിധ അനുമോദനങ്ങളും കൊട്ടൊ ഗീതാജി...
ഒപ്പം ഭാവിയിൽ ഗീതങ്ങളുടെ ഒരു തലതൊട്ടമ്മയാവാനുള്ള എല്ലാ ഭാവുകങ്ങളും നേരുന്നൂ

girish varma ...balussery.... said...

എന്നും സുനാമികള്‍ തീര്‍ക്കുന്ന ഒരു കടല്‍ ആണോ ഉള്ളില്‍....
ആശംസകള്‍ . സുന്ദരമായ ഒരു കവിതയ്ക്ക്.

girishvarma balussery... said...

എന്നും സുനാമികള്‍ തീര്‍ക്കുന്ന ഒരു കടല്‍ ആണോ ഉള്ളില്‍....
ആശംസകള്‍ . സുന്ദരമായ ഒരു കവിതയ്ക്ക്.

ശ്രീജ എന്‍ എസ് said...

ആശംസകള്‍.സുനാമിത്തിരകളെ ഉള്ളില്‍ ഒതുക്കുന്ന കടല്‍ .

Kalavallabhan said...

"തിരകളിലൂടെ അലഞ്ഞു
നടന്നു ഇണയെ തേടുന്ന
ഒറ്റചെരിപ്പിന്റെ രോദനവും .."

ഒന്നാം വർഷം തികച്ച് കവിതകളുടെ ആഴങ്ങളിലേക്കിറങ്ങാൻ കൊതിക്കുന്നവളിൽ വളരെയധികം പ്രതീക്ഷ അർപ്പിക്കുന്നു.
ആശംസകൾ

ബിഗു said...

കരയിലേക്ക് ഒരു കടല്‍ ദൂരം. സര്‍ഗയാത്ര തുടരുക എല്ലാ വിധ ഭാവുകങ്ങളും

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ആശംസകൾ..

SHANAVAS said...

Very good poem.Deep as an ocean.
good style and presentation.
best regards.

ശ്രീനാഥന്‍ said...

മനോഹരമായി ഗീത, കടലിന്റെ ഒളിഞ്ഞിരിക്കുന്ന രൌദ്രം, കടലെടുത്ത സ്വപ്നങ്ങൾ- ഉള്ളിലെ കടലിൽ സുനാമി ഉയരുന്നുവോ?

pallikkarayil said...

തിരകളിലൂടെ അലഞ്ഞു
നടന്നു ഇണയെ തേടുന്ന
ഒറ്റചെരിപ്പിന്റെ രോദനവും .

നല്ലൊരു കാവ്യകൽ‌പ്പന.

ആശംസകൾ

അലി said...

നല്ല കവിത...
ഒന്നാം വാർഷികത്തിന് ആശംസകൾ!

ബെഞ്ചാലി said...

nice poem.
congrats

വീകെ said...

നിന്റെ ആഴങ്ങളിലേക്ക്
എത്തിപ്പെടാന്‍
വല്ലാതെ ഞാന്‍ കൊതിച്ചത്...
എന്നില്‍ ഒരു കടല്‍ തന്നെ
ഒളിഞ്ഞു കിടക്കുന്നത്
കൊണ്ടായിരുന്നു !!!

എത്ര ഒളിഞ്ഞു കിടക്കുന്ന കടൽ ഉണ്ടെങ്കിലും ഇങ്ങനെയൊരു തീരുമാനം ശരിയല്ല....
ഒട്ടും മനോധൈര്യമില്ലാത്തതിന്റെ ലക്ഷണം...!?

കവിത കൊള്ളാം.
ആശംസകൾ....

വീകെ said...

“ഒന്നാം വാർഷികാംശംസകൾ...”

Unknown said...

സര്‍ഗ്ഗപ്രതിഭയുടെ ആഴങ്ങളിലെക്കുള്ള വാതില്‍, യാത്ര തുടരുക.

വാര്‍ഷികാശംസകള്‍.

രമേശ്‌ അരൂര്‍ said...

ആശംസകള്‍ ...

പട്ടേപ്പാടം റാംജി said...

നിന്റെ ആഴങ്ങളിലേക്ക്
എത്തിപ്പെടാന്‍
വല്ലാതെ ഞാന്‍ കൊതിച്ചത്...
എന്നില്‍ ഒരു കടല്‍ തന്നെ
ഒളിഞ്ഞു കിടക്കുന്നത്
കൊണ്ടായിരുന്നു !!!

ഇനിയും
മുന്നോട്ട്.
ആശംസകള്‍.

Manoraj said...

എഴുത്തിന് ഒരു വയസ്സായത് നമുക്കൊന്ന് ആഘോഷിക്കേണ്ടേ... ആശംസകള്‍ നേരുന്നു.

കവിതക്ക് വളര്‍ച്ചയുണ്ട്. ശൈശവം വിട്ടു. :):)

കുഞ്ഞൂസ് (Kunjuss) said...

നല്ല കവിത, ആശംസകള്‍ ഗീതാ....

Sidheek Thozhiyoor said...

ഒന്നാം വയസ്സിനു ആശംസകള്‍ ..കവിത നന്നായി .

വഴിപോക്കന്‍ | YK said...

കവിത തീരെ വശമില്ലാത്തതിനാല്‍ കവിതാബ്ലോഗുകളില്‍ കയറി കമന്റടിക്കാറില്ല
വിജയകരമായി ഒരു വര്‍ഷം പൂര്‍ത്തിയാക്കി എന്ന വിവരം പങ്കുവെച്ചതിനു നന്ദി അറിയിക്കുന്നു, ഒപ്പം എല്ലാ ആശംസകളും

സസ്നേഹം
വഴിപോക്കന്‍

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ആശംസകള്‍

the man to walk with said...

അതിസുന്ദരം ..

ആശംസകള്‍

the man to walk with said...

അതിസുന്ദരം ..

ആശംസകള്‍

Bindhu said...
This comment has been removed by the author.
Bindhu said...

Kavitha Nannayitundu.

1 Varsham thikayunna ee avasarathil chechiku ellavida Ashamsakalum Nerunnu. Iniyum kooduthal Ezhuthan daivam anugrahikate.

Wish U all the best.

Unknown said...

നല്ല വരികള്‍. ആശംസകള്‍...
വാര്‍ഷികാശംസകളും...
:)

Echmukutty said...

ഇനിയും മുന്നോട്ട് .......
എല്ലാ ആശംസകളും നേർന്നുകൊണ്ട്.

ചിത്രഭാനു Chithrabhanu said...

തീവ്രതയേക്കാൾ ലാളിത്യത്തിന്റെ ഒരു സുഖം വരികൾക്ക്.പെട്ടെന്ന് കാര്യത്തിലെത്തിയ പോലെ. ഈ സുഖമാണോ വേണ്ടത് എന്നെനിക്കറിയില്ല. അല്ലെന്ന് പറയാനുള്ള ആധികാരികത ഇല്ലാത്തതിനാൽ ഈ ഓർമ്മപ്പെടുത്തലിനു നന്ദി മാത്രം പറയുന്നു..:)

തൂവലാൻ said...

ഗീതത്തിന് സൗമ്യമായ രൗദ്രഭാവം..ആശംസകൾ..ആദ്യമായി ഇവിടെ വന്നത് ജന്മ്ദിഅനാശംസകൾ നേരാനാണെന്നതിൽ സന്തോഷം.

ഞാന്‍ ഇരിങ്ങല്‍ said...
This comment has been removed by the author.
ഞാന്‍ ഇരിങ്ങല്‍ said...

കവിതയ്ക്കും വാർഷികത്തിനും
ആശംസകൾ

സ്നേഹപൂരവ്വം
രാജു ഇരിങ്ങൽ

പാവപ്പെട്ടവൻ said...

സത്യത്തിൽ ഒരു കടൽ ഉള്ളീൽ ഒളിഞ്ഞു കിടപ്പുണ്ടന്നു കണ്ടാൽ പറയില്ലട്ടോ

സുലോജ് said...

ആശംസകള്‍ .

Sabu Hariharan said...

Suicide tendency in lines..
any problem ?

Reema Ajoy said...

നിന്റെ ആഴങ്ങളിലേക്ക്
എത്തിപ്പെടാന്‍
വല്ലാതെ ഞാന്‍ കൊതിച്ചത്...
എന്നില്‍ ഒരു കടല്‍ തന്നെ
ഒളിഞ്ഞു കിടക്കുന്നത്
കൊണ്ടായിരുന്നു !!!


കവിതയ്ക്ക് കടലോളം ആഴം..
ഒരു വയസ്സിനു ആശംസകള്‍..

ഭാനു കളരിക്കല്‍ said...

ഉള്ളില്‍ കടലുള്ള ഈ കവയത്രിക്ക് അഭിനന്ദനങ്ങള്‍