Saturday, April 30, 2011

അപ്പോഴും ഭൂമി കറങ്ങി കൊണ്ടിരുന്നു...


സാമൂഹ്യ പാഠ ക്ലാസ്സില്‍
ഭൂമി കറങ്ങി കൊണ്ടിരിക്കുന്നു എന്ന്
പഠിക്കുമ്പോഴാണ് മനസ്സിലായത്
അച്ഛന്‍ എപ്പോഴും ജോണി വാക്കര്‍
അടിച്ചു കറങ്ങുന്നത് ഈ ഭൂമിയില്‍
ജീവിക്കുന്നത് കൊണ്ടാണെന്ന്!

ഗാന്ധാരി ചരിതം പഠിച്ചപ്പോള്‍
മനസ്സിലായീ....അമ്മ
പതിവ്രതയായ ഭാര്യ
ആകാന്‍ ശ്രമിച്ചതാവാം
പെതെടിന്‍ ലഹരിയില്‍
കറങ്ങി തുടങ്ങിയതെന്ന്!!

അമ്മയെ മോഡല്‍ ആക്കിയത്
കൊണ്ടായിരിക്കും ചേച്ചിയും
ബോയ്‌ ഫ്രെണ്ടിനോടൊപ്പം
കറങ്ങി നടക്കുന്നത്....!!

എല്ലാരും കറങ്ങി നടക്കുന്ന
ഈ ഭൂമിയില്‍ ഞാന്‍ മാത്രം
കറങ്ങാതെ ഇരിക്കുന്നത്
എന്തിനെന്ന ചിന്തയില്‍
ആ ആറുവയസ്സുകാരന്റെ
കണ്ണില്‍ തടഞ്ഞതോ
പരാമര്‍ നിറച്ച ബ്രാന്റി കുപ്പി....
ഒന്ന് കറങ്ങാന്‍ കൊതിച്ച
അവനോ ഒരിക്കലും ഉണരാത്ത
ഉറക്കത്തിലേക്കു ഊര്ന്നുപോയീ!!!
അപ്പോഴും ഭൂമി കറങ്ങി കൊണ്ടിരുന്നു

17 comments:

ഗീത രാജന്‍ said...

അപ്പോഴും ഭൂമി കറങ്ങി കൊണ്ടിരുന്നു...

Manoraj said...

ഹോ വായിച്ച് ഞാനും കറങ്ങിക്കൊണ്ടിരിക്കുന്നു. ഒരു പരിഷ്കാരവീട്ടിലെ ചിത്രം നന്നായി വരച്ചു കാട്ടി. അച്ഛന്‍ കറങ്ങിക്കൊണ്ടിരിക്കുന്നതാണ് കൂടുതല്‍ മനോഹരമായ വരികള്‍.

വാഴക്കോടന്‍ ‍// vazhakodan said...

ഈ അമേരിക്കക്കാരുടെ ഒരു കാര്യം! :)

മോഡേണ്‍ ലൈഫ്!

പാവപ്പെട്ടവൻ said...

അതെ ശരിയാണ് ..
ഇപ്പർസി മൂവേ...(ലാറ്റിൻ)

khader patteppadam said...

ഉദ്വേഗം ജനിപ്പിക്കുന്ന കവിത. നല്ല ആശയം.

കുഞ്ഞൂസ് (Kunjuss) said...

ആധുനിക കുടുംബം...!!

Echmukutty said...

കടുപ്പം തന്നെ.

Umesh Pilicode said...

:(

ബിഗു said...

കടുപ്പമേറിയ യഥാര്‍ത്ഥ്യം. അവസാനത്തെ വരികള്‍ ഒരു അവ്യക്ത തോന്നുന്നു.

ശ്രീനാഥന്‍ said...

ആറു വയസ്സുകാരനോ, ഈശ്വരാ!

ശ്രീജ എന്‍ എസ് said...

അയ്യോ..ഈശ്വര..എന്ത് പറയാന്‍

Sidheek Thozhiyoor said...

ഇങ്ങിനെ പോയാല്‍ ഇനി മുലപ്പാലിലും ആല്‍ക്കഹോള്‍ മണക്കാന്‍ തുടങ്ങും ..

Muralee Mukundan , ബിലാത്തിപട്ടണം said...

ആധുനിക കടുംബങ്ങളുടെ കറക്കങ്ങൾ...!

എന്നാലും 6 വയസ്സുകാരെനെങ്ങീനെ പരാമർ ബ്രാണ്ടി കിട്ടും എന്നുള്ള ചോദ്യം കവിതയിൽ മുഴച്ചുനിൽക്കുന്നു..കേട്ടൊ ഗീതാജി

Shahina E K said...

aasamsakal...

mukthaRionism said...

സംഭവമൊക്കെ കൊള്ളാം..
പക്ഷേ...
കവിത?
ക്ഷമിക്കണം എനിക്ക് നന്നായിത്തോന്നിയില്ല...

the man to walk with said...

:(

ഒരില വെറുതെ said...

അവസാന വരികളില്‍ നടുക്കമുണ്ടാക്കി.
അവിടെയെത്തിയപ്പോള്‍
കവിതയുടെ മൂര്‍ച്ച കൂടി.