Monday, July 5, 2010

കൂടണയും നേരം

പൊങ്ങിയും താഴ്ന്നും
വട്ടത്തിലും നീളത്തിലും
ചിറകടിച്ചുയര്‍ന്ന
പ്രാണ വേദനയുടെ
കാറിച്ച തിരിച്ചരിഞ്ഞുവോ

വഴി മാറി ഇടം തെറ്റി
എത്തിയതല്ലിവിടെ
പടുകൂറ്റന്‍ മരമൊന്നു
വെറുമൊരു മരകുറ്റിയായി
അവശേഷിക്കെ എവിടെ
തിരയുമെന്‍ പൊന്നോമന
കുരുന്നു മക്കളെ!!??

പിടക്കുന്നൊരു നെഞ്ചിന്‍
താളമറിഞ്ഞില്ലയാരും
കേട്ടില്ലാരും നെഞ്ച്പൊട്ടും
നീറും വേദനയുടെ
നിലവിളിയൊച്ചയും..!!!.

മരങ്ങള്‍ മുറിച്ചു മാറ്റി
പടുത്തുയര്‍ത്തും
മണി മന്ദിരങ്ങളില്‍ തട്ടി
അലിഞ്ഞു പോയിട്ടുണ്ടാവാം...!!!

37 comments:

ഗീത രാജന്‍ said...

കാണാതെ പോകുന്നു ഒരു കൊച്ചു(വല്ല്യ) നൊമ്പരം

Junaiths said...

മരങ്ങള്‍ മുറിച്ചു മാറ്റി
പടുത്തുയര്‍ത്തും
മണി മന്ദിരങ്ങളില്‍ തട്ടി
അലിഞ്ഞു പോയിട്ടുണ്ടാവാം...!!!

തറയുന്ന വാക്കുകള്‍ ...

Unknown said...

വെട്ടെരുതെന്ന് പറയാനല്ലെ പറ്റു

Anonymous said...

" മരങ്ങള്‍ മുറിച്ചു മാറ്റി
പടുത്തുയര്‍ത്തും
മണി മന്ദിരങ്ങളില്‍ തട്ടി
അലിഞ്ഞു പോയിട്ടുണ്ടാവാം.."
ഉണ്ടാവാം ....

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

തീരെ ശരിയായില്ല.
കവിതയല്ല, മരങ്ങള്‍ മുറിച്ചു മാറ്റപ്പെട്ടത് ...

Wash'Allan JK | വഷളന്‍ ജേക്കെ said...

ഇന്ന് കിളിയ്ക്ക് മരമില്ല.
അനാഥര്‍ക്കു തെരുവില്ല
നമുക്ക് വെള്ളമില്ല
നാളെ നമുക്കീ ഭൂമിയും തന്നെയും ഇല്ലാതാവുമല്ലോ

Sidheek Thozhiyoor said...

വഴി മാറി ഇടം തെറ്റി
എത്തിയതല്ലിവിടെ...
ശെരിയായ വഴിയിലൂടെ എത്തി..
നന്നായി ഗീത..
ആശംസകള്‍...

വഴിപോക്കന്‍ | YK said...

നന്നായി പക്ഷെ അഭിപ്രായം പറയുന്നില്ല
കാരണം ഞാനൊരു കവി അല്ല

K@nn(())raan*خلي ولي said...

"മരങ്ങള്‍ മുറിച്ചു മാറ്റി
പടുത്തുയര്‍ത്തും
മണി മന്ദിരങ്ങളില്‍ തട്ടി
അലിഞ്ഞു പോയിട്ടുണ്ടാവാം"

മരങ്ങള്‍ മുറിച്ചു മാറ്റാതെ എങ്ങനെയാ ചേച്ചീ വീട് വെക്കുന്നെ? ചേച്ചീ വീട് വെച്ചത് ആകാശത്താ? അതോ കടലിലോ? ഇതൊക്കെ കാണുമെന്ന് കരുതി തന്നാ ഞാനെന്റെ ബ്ലോഗിന് പേരിട്ടത്.

"കല്ലിവല്ലി"

noonus said...

കാണാതെ പോകുന്നു ഒരു കൊച്ചു(വല്ല്യ) നൊമ്പരം

Echmukutty said...

നന്നായിട്ടുണ്ട്.
ഭാവുകങ്ങൾ. ഇനിയും വന്ന് വായിയ്ക്കും.

Jishad Cronic said...

പിടക്കുന്നൊരു നെഞ്ചിന്‍
താളമറിഞ്ഞില്ലയാരും
കേട്ടില്ലാരും നെഞ്ച്പൊട്ടും
നീറും വേദനയുടെ
നിലവിളിയൊച്ചയും..!!!.

എന്‍.ബി.സുരേഷ് said...

ജരീതയെ ഓർമ്മയില്ലേ. അർജ്ജുനനും കൃഷ്ണനും ചേർന്ന് അഗ്നിക്ക് ഭക്ഷണം നൽകാൻ എന്ന പേരിൽ ചുട്ടെരിച്ച് നഗരം പണിത ഖാണ്ഡവത്തിലെ പക്ഷി. പിന്നെ കുടുംബം എരിഞ്ഞു തീർന്ന തക്ഷകൻ,. അങ്ങനെ അങ്ങനെ മനുഷ്യൻ അവന്റെ സാമ്രാജ്യങ്ങൾ കെട്ടിപ്പൊക്കുമ്പോൾ ജൈവപ്രകൃതിയുടെ ജീവകണികകളെല്ലാം തകർന്നടിയും.ഷഡ്പദങ്ങൾക്ക് വേണ്ടി കലാപം നടത്താൻ ആർക്കും കഴിയില്ലന്ന് മാർക്സ് പറഞ്ഞിട്ടുണ്ട്. എന്തെന്നാൽ അതുകൊണ്ട് മനുഷ്യനു പ്രത്യേകിച്ച് ലാഭം ഒന്നുമില്ലല്ലോ.
കവിത കുറച്ചുകൂടി ആഴമുള്ളതും ഫിലോസഫിക്കലുമാകാം. അവസാനത്തെ ഖണ്ഡം കവിതയുടെ ബാക്കി ഭാഗത്തെ കെടുത്തുന്നതായി. മരം മുറിയുടെ ദോഷത്തെക്കുറിച്ച് നാം പ്രചാരണം നടത്തേണ്ട ആവശ്യമില്ല, അല്ലാതെ തന്നെ കവിതയിൽ നിന്നും അത് തെളിഞ്ഞ് കിട്ടും.

Unknown said...

ഒരു അമ്മയുടെ വിലാപം ....നന്നായി അവതരിപിച്ചു ..
പൊങ്ങിയും താഴ്ന്നും
വട്ടത്തിലും നീളത്തിലും
ചിറകടിച്ചുയര്‍ന്ന
പ്രാണ വേദനയുടെ
കാറിച്ച തിരിച്ചരിഞ്ഞുവോ
ആര് ആണ് തിരിച്ചറിയാതെ പോയത് ???

മുകിൽ said...

പ്രാണവേദനയുടെ കാറിച്ചകൾ ഒരുപാട്.. നമുക്കു പറഞ്ഞുകൊണ്ടേയിരിക്കാം..

yousufpa said...

മധുരിക്കുന്ന വേദനകളെ സുഖമുള്ള നോവെന്ന് വിളിക്കാം.

ഹംസ said...

മരങ്ങള്‍ മുറിച്ചു മാറ്റി
പടുത്തുയര്‍ത്തും
മണി മന്ദിരങ്ങളില്‍ തട്ടി
അലിഞ്ഞു പോയിട്ടുണ്ടാവാം...!!!

ശരിയാ..... മണിമന്ദിരങ്ങളില്‍ തട്ടി അലിഞ്ഞു പോയി.

Naseef U Areacode said...

നിലവിളികള്‍ അലിഞ്ഞു പോവുന്നില്ല.. ഇത്തരം കവിതകളിലൂടെ അത് വീണ്ടും വീണ്ടും അലയടിക്കുന്നു... പക്ഷെ ആര് കേള്‍ക്കാന്‍

നന്ദി ഗീത

ramanika said...

നന്നായി !

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

വെല്ലാത്തൊരു നൊമ്പരം കോരിയൊഴിക്കുന്നുണ്ട് വരികള്‍,
ഒതുക്കമുള്ള കവിത, ഇഷ്ടമായി.

ആശംസകള്‍ ഗീത.

Umesh Pilicode said...

aasamsakal

lekshmi. lachu said...

enthu parayaan...kandittum kandillannu nadikkaan alle kazhiyoo.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

kollam

Manoraj said...

ജുനൈദ് പറഞ്ഞു. അതിനടിയിൽ കൈയ്യൊപ്പിട്ട് ഞാൻ വിടകൊള്ളട്ടെ.. അല്പം തണൽ കിട്ടുമോ എന്ന് നോക്കാൻ..

പട്ടേപ്പാടം റാംജി said...

മരങ്ങള്‍ മുറിച്ചു മാറ്റി
പടുത്തുയര്‍ത്തും
മണി മന്ദിരങ്ങളില്‍ തട്ടി
അലിഞ്ഞു പോയിട്ടുണ്ടാവാം...!!!

നമ്മുടെയീ
ഒച്ചകള്‍ പോലും..
നന്നായി.

Anonymous said...

എന്‍ .ബി കോപ്പി പേസ്റ്റ്.

നന്ദി!

sona G

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രാണ വേദനയുടെ
കാറിച്ച തിരിച്ചറിഞ്ഞുവോ....

അമ്മക്കിളിയുടെ വേദനകൾ ആരറിയാൻ ?

ബഷീർ said...

ആ വേദന അറിയാൻ മാത്രം കാരുണ്യം മനസിൽ സൂക്ഷിക്കുന്നവർ ഇന്ന് വിരളമായിരിക്കുന്നു. മണിമന്ദിരങ്ങളിൽ തട്ടി തെറിച്ച് പോകുന്ന ഇങീനെ എത്രയൊ വേദനകൾ
അതിവിടെ പകർന്നതിനു നന്ദി

ഒരു മരമെങ്കിലും ജിവിതത്തിനിടയ്ക്ക് നട്ടു വളർത്താനായെങ്കിൽ !

mukthaRionism said...
This comment has been removed by the author.
mukthaRionism said...

മരം മുറിക്കട്ടെ
കുന്നിടിക്കട്ടെ
പാടം നികത്തട്ടെ
നിലവിളികള്‍ കേള്‍ക്കാതിരിക്കാന്‍
ചെവിക്കുള്ളില്‍
കോട്ടണ്‍ തുണിക്കഷ്ണമൊന്ന്
തിരുകി വെച്ചിട്ടുണ്ട്!


നന്നായി.
നല്ല വരികള്‍!

Unknown said...

ആരും കാണാതെ പോകുന്ന വലിയ നൊമ്പരം തന്നെ ഇത്, നന്നായി.

ഇവിടെയും ഇതിനു സമാനമായതൊന്നുണ്ട്

the man to walk with said...

ini naamum alinju povum...

ishtaayi

Anees Hassan said...

ഒരു മഴുവിലേക്കുള്ള ദൂരം

സ്നേഹതീരം said...

ചിന്തിപ്പിക്കുന്ന വരികള്‍. വളരെ നന്നായി. അഭിനന്ദനങ്ങള്‍

Mahesh Cheruthana/മഹി said...

ഇതൊന്നും കേള്‍ക്കാന്‍ നമ്മുടെ കാതുകള്‍ ക്കു കഴിയുന്നില്ല്.
അറ്റു വീഴുന്ന ഓരോ മരവും ഒരായിരം നൊമ്പരങ്ങള്‍ ബാക്കിയാക്കുന്നു.
ഈ ചിന്ത ഇഷ്ടമായി.....

ഗീത രാജന്‍ said...

ഇവിടെ വായിച്ചു അഭിപ്രായം പറഞ്ഞ എല്ലാ
സുഹൃത്തുക്കള്‍ക്കും നന്ദി ...സന്തോഷം
ഇനിയും വരുമല്ലോ ....

ഭാനു കളരിക്കല്‍ said...

nannayirikkunnu ee kavitha.