Sunday, August 1, 2010

ബൂമറാങ്ങ്

വല്ലാത്ത കനം തോന്നിയപ്പോഴാണ്

നെഞ്ചോടു ചേര്‍ത്തു വച്ച

പ്രണയം വലിച്ചെറിഞ്ഞത്

ബൂമറാങ്ങ് പോലെ കറങ്ങി

തിരിച്ചെത്തിയപ്പോള്‍

അതിനു നിന്റെ മുഖമായിരുന്നു !!!

37 comments:

ഗീത രാജന്‍ said...

നിന്റെ മുഖമായിരുന്നു !!!

Anonymous said...

" വല്ലാത്ത കനം തോന്നിയപ്പോഴാണ്
നെഞ്ചോടു ചേര്‍ത്തു വച്ച
പ്രണയം വലിച്ചെറിഞ്ഞത് "
പലപ്പോഴും പ്രണയം വലിച്ചെറിയുന്നത് അതിന്റെ കനം കൊണ്ട് തന്നെയാണ് ...ചില പ്രണയങ്ങള്‍ ഇതുപോലെ " ബൂമറാങ്ങ് പോലെ കറങ്ങി
തിരിച്ചെ"ത്തുകയും ചെയ്യാറുണ്ട് ...ഞാനും എഴുതിയിരുന്നു ഒരു കവിത ഈ പേര് നല്‍കി ..പക്ഷെ തികച്ചും മറ്റൊരു ഇതിവൃത്തം ...

നൗഷാദ് അകമ്പാടം said...

പ്രണയം വലിച്ചെറിയരുത്...
പ്രണയത്തെ നെഞ്ചിന്‍ കൂടിനകത്ത് സൂക്ഷിക്കയുമരുത്..

വലിച്ചെറിഞ്ഞാല്‍ നാള്‍ മുഴുക്കെ അതു തേടി അലയും
കാത്തു വെച്ചാല്‍ അകത്തിരുന്ന് തുരുമ്പെടുക്കും..

അതു കൊണ്ട് ഇനി വലിച്ചെറിയുമ്പോള്‍ വളരെ സൂക്ഷിക്കുക!"


കവിത നന്നായി കെട്ടോ..ആശംസകള്‍!

നൗഷാദ് അകമ്പാടം said...
This comment has been removed by the author.
Sabu Hariharan said...

പാഠം 1
പ്രണയം വലിച്ചെറിയരുത്. വലിച്ചെറിയാനുള്ളതല്ല പ്രണയം.

പാഠം 2
തിരിച്ച് വരുന്ന പ്രണയത്തിന്‌ മധുരം കുറവായിരിക്കും..

ഒരു നുറുങ്ങ് said...

ചില"ബൂമറാങ്ങ്"കള്‍,എറിഞ്ഞാല്‍
തിരിച്ച് വരില്ല!വിനഷ്ടപ്രണയമായി
അലഞ്ഞ്തിരിയും!

Unknown said...

is it true???

പാവപ്പെട്ടവൻ said...

എത്ര ഭാരം കൂടിയാലും യഥാര്‍ത്ഥ പ്രണയത്തെ വലിച്ചെറിയാന്‍ ആകില്ല. അത് പ്രാണനില്‍ പറ്റിപിടിച്ചു കിടക്കും യഥാര്‍ത്ഥര്‍ത്ഥ്യ ബോധമില്ലാത്ത കവിത

രാജേഷ്‌ ചിത്തിര said...

അപ്പോ ബൂംഹറാങ്ങിനു ആദ്യം മുഖമില്ലായിരുന്നു?

ക(ഥ)വിത യില്‍ ചോദ്യമില്ല...

പ്രണയം അ(ഇ)ങ്ങനെയൊക്കെയാണെന്നു സമാധാനിക്കാം ല്ലെ...
പ്രണയം തരിച്ചറിയുന്നതു തന്നെ ഭാഗ്യം..
:)

സ്മിത മീനാക്ഷി said...

പ്രണയം എന്തൊക്കെ ചെയ്യുന്നു അല്ലെ?

Sidheek Thozhiyoor said...

ഹോ ..ബൂമറാങ്ങിന്‍റെ മുഖം തേടി നടക്കുകയായിരുന്നു..ഇപ്പോള്‍ പിടികിട്ടി..സന്തോഷം.

Jishad Cronic said...

വല്ലാത്ത കനം

the man to walk with said...

ishtaayi..bommarang pole thirichu varunna pranayam

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

കുഞ്ഞുവരികളില്‍ ലളിതമായി പറഞ്ഞു,

Unknown said...

ഞാന്‍ കണ്ണാടി നോക്കാര്‍ ഇല്ല
അത് കൊണ്ട് തന്നെ എന്റെ പ്രണയം എങ്ങെനെ അറിയില്ല
എന്റെ മുഖം എങ്ങെനെ എന്ന് ചങ്ങാതിയും പറഞ്ഞില്ല
കണ്ണാടി എങ്ങെനെ എന്ന് ഞാനും പറഞ്ഞില്ല

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

പ്രണയ്ം വലിച്ചെറിഞ്ഞാല്‍ തിരിച്ച് വരുമ്പൊള്‍ മുഖവും കൊണ്ട് വരുമോ?? ;)

പ്രണയം സൂക്ഷിച്ച് വെക്കുകയാണ്, വലിച്ചെറിയാന്‍ തോന്നുന്നില്ല. :)

ഒരു യാത്രികന്‍ said...

ഞാനും എറിഞ്ഞു....ഭാഗ്യം തിരിച്ചുവന്നില്ല....ഹി..ഹി..സസ്നേഹം

Muralee Mukundan , ബിലാത്തിപട്ടണം said...

യഥാർതഥ പ്രണയം ഒരിക്കലും വലിച്ചെറിയില്ലല്ലോ...പ്രണയം പ്രാണൻ തന്നെ...അത് ബൂമറാങ്ങ് തന്നെയായി തിരിച്ചു വരണം....

jayanEvoor said...

നല്ല വരികൾ!

അക്ഷരം said...

നെഞ്ചോട്‌ ചേര്‍ത്ത് പിടിയ്കുന്ന പ്രണയത്തിന്റെ കനം...
പ്രണയം നെഞ്ചോടു ചേര്‍ക്കുമ്പോള്‍
നാം മേഖങ്ങളെ പോലെ പാറി പറന്നു നടക്കും ...
തീരെ കനമില്ലാതെ ....
പ്രണയം ഒരു ഭാരം ആക്കണോ ?
വലിച്ചെറിയും നമ്മള്‍ ....നഷ്ടപ്രണയം നല്‍കുന്ന നോവുകള്‍ ‍
തിരിച്ചു വരും ഒരു ബൂമാറാനഗ് പോലെ..... ആ നോവുകള്‍
മധുരമുള്ള നോവുകള്‍ ..

പട്ടേപ്പാടം റാംജി said...

വരികള്‍ ഇഷ്ടപ്പെട്ടു.

Vayady said...

വലിച്ചെറിഞ്ഞിട്ടും വേറിട്ടു പോകാതെ തിരിച്ചു വന്ന സ്ഥിതിക്ക് ഇനി ആ പ്രണയത്തെ ആത്മാവിനോട് ചേര്‍‌ത്തു വെയ്ക്കൂ. അപ്പോള്‍ വലിച്ചെറിയാന്‍ തോന്നില്ല.

ഭാനു കളരിക്കല്‍ said...

ഒരു പാട് ഇഷ്ടമായി ഈ കൊച്ചു കവിത

ഹംസ said...

കനം തോന്നിയത് കൊണ്ടല്ലെ പ്രണയത്തെ പറിച്ചെറിഞ്ഞത് തിരിച്ചെത്തിയത് ഏത് മുഖത്തോടെയാണെങ്കിലും കണക്കാ….

ശ്രീനാഥന്‍ said...

സംഭവം കൊള്ളാമല്ലോ, നമ്മളങ്ങനെ വലിച്ചെറിയാ,തിരിച്ചു വര്യാ! വലിച്ചെറിയാ,തിരിച്ചു വര്യാ! ഈ പ്രണയമൊരു ബല്ലാത്ത പൊല്ലാപ്പാണല്ലേ ഗീതാ. കവിത നന്നായി.

അലി said...

ഈ പ്രണയത്തിനെക്കൊണ്ടു തോറ്റു!

Unknown said...

കൊള്ളാം പ്രണയ്ം ഒരു ബൂമറാങ്ങ് എന്നായാൽ കൂടുതൽ യോജിച്ചേനെ

sm sadique said...

എന്റെ പ്രണയത്തെ വലിച്ചെറിഞ്ഞപ്പോ നിനക്കെന്ത് തോന്നി..?
എന്റേ മുഖമെന്നോ….അതോ നിന്റെ മുഖമെന്നോ…….?
വിശ്രുത ചിത്രകാരനായ വിൻസന്റ് വാൻഗോഗ് വലിയ വായിൽ വിളിച്ച് പറഞ്ഞു:
“ പ്രണയം എന്റെ ചെവി പോലെ ആണെന്ന്”

Sureshkumar Punjhayil said...

Mughamillatheyum...!

Manoharam, Ashamsakal...!!!

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

നഷ്ടപ്പെടാം പക്ഷെ പ്രണയിക്കാതിരിക്കരുത് - കമല സുരയ്യ

പ്രണയിക്കാം പക്ഷെ തലയിലാവരുത്..ടിന്റു മോന്‍ എല്‍.കെ.ജി

Kalavallabhan said...

പ്രണയം ഒരു ഭാരമാവാനാനുവദിക്കരുത്
ഭാരമാവുന്നുവെങ്കിൽ അത് പ്രണയമല്ല
പ്രണയം അതൊരു സുഖമുള്ള,
സുഖം പകരുന്ന ഒരു അവസ്ഥയാണു
ഈ അവസ്ഥയ്ക്കു മാറ്റം വരുമ്പോൾ
ഭാരമാവാം, വേദനിയ്ക്കാം.

.. said...

..
തിരിച്ചെത്തിയപ്പോള്‍ എനിക്കത് പിടിക്കാന്‍ പറ്റിയില്ല.
അതാണിപ്പോള്‍ എന്റെ സങ്കടം :(
..

Anees Hassan said...

eni enthu parayaan ...chanthamulla kavitha

ജന്മസുകൃതം said...

ഈ പ്രണയത്തിന്റെ ഒരു കാര്യം ....!!.

അനൂപ്‌ .ടി.എം. said...

എത്ര കനം തോന്നുമ്പോഴാണ് അത് വലിച്ചെറിയെണ്ടത്??

ജോയ്‌ പാലക്കല്‍ - Joy Palakkal said...

നന്നായി....
കനംകൂടിയതുകൊണ്ടു വലിച്ചെറിയേണ്ടിവന്നീട്ടും തിരിച്ചു കിട്ടിയല്ലോ...
ആശംസകളോടെ..

NISHAM ABDULMANAF said...

good works