Tuesday, September 7, 2010

മഷി കറുപ്പ്

പേനയില്‍ നിന്നും കുടഞ്ഞിട്ട
മഷി പോലെ പടരുന്നു
നിന്റെ വാക്കുകള്‍
എന്റെ ഹൃത്തടത്തില്‍

സ്നേഹത്തിന്‍ തൂവാല
കൊണ്ടൊപ്പിയെടുക്കാന്‍
തുടങ്ങിയപ്പോള്‍
മഷികറുപ്പ്‌ കൊണ്ട്
വികൃതമായീ തൂവാല !!

സൌഹൃതത്തിന്‍ തെളിനീര്‍
തൂകി വെടിപ്പാക്കാന്‍
ശ്രമിച്ചപ്പോള്‍
തെളിനീരില്‍ കലര്‍ന്നു
ആ മഷി കറുപ്പ്

പുലര്‍കാലെ തെളിയുന്ന
കിരണങ്ങള്‍ പോലെ
തെളിവുള്ള അക്ഷരങ്ങളായീ
മാറട്ടെ ആ മഷി കറുപ്പ്!!!

16 comments:

ഗീത രാജന്‍ said...

തെളിവുള്ള അക്ഷരങ്ങളായീ
മാറട്ടെ ആ മഷി കറുപ്പ്!!!

Sabu Hariharan said...

അവസാനത്തെ നാലു വരികൾ ആകെ പ്രശനമാക്കി :(

നിന്റെ വാക്കുകൾ തൂവലിനെ വികൃതമാക്കി എന്നു പറഞ്ഞ ശേഷം, അവസാനം പറഞ്ഞത് ചേരുന്നില്ല..

മറ്റൊന്ന്, തെളിയുന്ന കിരണങ്ങൾ പോലെ മഴി കറുപ്പ് തിളങ്ങുമോ എന്നാണ്‌..
ചിലപ്പോൾ മഴി കറുപ്പ തിളങ്ങുമായിരിക്കും

വികൃതമായി എന്നു വിലപിക്കുകയും, കിരണങ്ങളായി മാറട്ടെ എന്നു ആശംസിക്കുകയും ചെയ്യുന്നതിൽ എന്തോ ഒരു അപാകത..

The change in mood - that was done deliberately?

ഗീത രാജന്‍ said...

സാബു ...
വായനക്കും അഭിപ്രായത്തിനും നന്ദി....
കവിതയിലെ ആദ്യ രണ്ടു ഭാഗം സംഭവിച്ചു പോയതും അവസാന ഭാഗം പ്രത്യശയുമാണ്.......വികൃതമായീ പോയീനുള്ള വേദനയില്‍ നിന്നാണ് ആ പ്രത്യാശ ഉണ്ടാകുന്നതു.......നമ്മള്‍ക്ക് വളരെ പ്രിയപ്പെട്ട ഒരാളുടെ
പ്രവര്‍ത്തികളാണ് ഇവിടെത്തെ മഷി കറുപ്പ്.... അതു തിളങ്ങാന്‍ ആഗ്രഹിക്കാന്‍ പാടില്ലേ? ആശംസിക്കില്ലേ? ഞാന്‍ ഉദേശിച്ചത്‌ ഇതാണ് കേട്ടോ....അതില്‍ അപാകതയുണ്ടെന്ന് എനിക്ക്‌ തോന്നിയില്ല കേട്ടോ...കറുപ്പിന് തിളക്കം കൊടുക്കുംബോഴാണല്ലോ ഒരുപുതുമ ഉണ്ടാകുന്നതു....

കുസുമം ആര്‍ പുന്നപ്ര said...

പുലര്‍കാലെ തെളിയുന്ന
കിരണങ്ങള്‍ പോലെ
തെളിവുള്ള അക്ഷരങ്ങളായീ
മാറട്ടെ ആ മഷി കറുപ്പ്!!!
ശരിയാണ്, അങ്ങിനെ തന്നെ മാറട്ടെ ആമഷിക്കറുപ്പ്
നല്ല അര്‍ത്ഥമുള്ള വരികള്‍

sm sadique said...

വായിച്ച് വളരട്ടെ ഞാൻ .

Muralee Mukundan , ബിലാത്തിപട്ടണം said...

ഇന്നത്തെ വാക്കുകൾ ഒപ്പിയെടുക്കുവാൻ പേനയും,മഷിയും,തൂവാലയുമൊന്നും വേണ്ടല്ലോ അല്ലേ ഗീതാജി

ഉഷശ്രീ (കിലുക്കാംപെട്ടി) said...

തെളിവുള്ള അക്ഷരങ്ങളായീ
മാറട്ടെ ആ മഷി കറുപ്പ്!!! പ്രതീക്ഷ്കള്‍ക്കും ഒരു സുഖം ഉണ്ട്.

പട്ടേപ്പാടം റാംജി said...

അതെ
തെളിവുള്ള അക്ഷരങ്ങളായ്‌ മാറട്ടെ.

Gopakumar V S (ഗോപന്‍ ) said...

തെളിവുള്ള അക്ഷരങ്ങളായീ
മാറട്ടെ .....

Anil cheleri kumaran said...

വികൃതമായീ തൂവല
തൂവാല ..
എന്നാക്കൂ.

Unknown said...

സ്വപ്ന വര്‍ണ്ണങ്ങള്‍ പൂക്കുന്ന കൈലേസ് കൊണ്ട് തുടചെടുക്കണം ..........നന്നായിരിക്കുന്നു

മുകിൽ said...

"സ്നേഹത്തിന്‍ തൂവാല
കൊണ്ടൊപ്പിയെടുക്കാന്‍
തുടങ്ങിയപ്പോള്‍
മഷികറുപ്പ്‌ കൊണ്ട്
വികൃതമായീ തൂവാല "
കൊള്ളാം വരികൾ..

Unknown said...

kollam kavitha
nee ithra nannayi kavitha ezhuthum ennu eniku ariyillayirunnu-god bless u
your sister
Bindhu

the man to walk with said...

പുലര്‍കാലെ തെളിയുന്ന
കിരണങ്ങള്‍ പോലെ
തെളിവുള്ള അക്ഷരങ്ങളായീ
മാറട്ടെ ആ മഷി കറുപ്പ്!!!

Best Wishes

the man to walk with said...

പുലര്‍കാലെ തെളിയുന്ന
കിരണങ്ങള്‍ പോലെ
തെളിവുള്ള അക്ഷരങ്ങളായീ
മാറട്ടെ ആ മഷി കറുപ്പ്!!!

Best Wishes

വീകെ said...

പുലര്‍കാലെ തെളിയുന്ന
കിരണങ്ങള്‍ പോലെ
തെളിവുള്ള അക്ഷരങ്ങളായീ
മാറട്ടെ ആ മഷി കറുപ്പ്!!!

അതേ ഗീതാജീ... ആ ശുഭാപ്തിവിശ്വാസം കൈവിടണ്ട...

ആശംസകൾ...