കെട്ടു പൊട്ടിയ വള്ളം
കുതിച്ചു പായുന്നുണ്ട്
സ്വാതന്ത്ര്യത്തിന്റെ
ഒഴുക്കിലേക്ക് !
മരച്ചില്ലയില്‍ അവനെ
കരുതി വച്ച കുരുക്കിനെ
തിരിഞ്ഞു നോക്കാതെ!
പറന്നു പോകുന്ന ഏകാന്തത,
കൂട്ട് വന്നു ഇക്കിളിപെടുത്തുന്ന
ഓളങ്ങള്‍, മുട്ടിയുരുമി
കടന്നു പോകുന്ന മത്സ്യങ്ങള്‍!!
ആടിയാടി പോകുന്ന പകല്‍,
മലയിറങ്ങാന്‍ മടിച്ചു
നില്‍ക്കുന്ന സൂര്യന്‍,
വാതിലുകളില്ലാത്തമുറി!
കുത്തൊഴുക്കില്‍ വലിച്ചു
കൊണ്ട് പോകുന്ന മാന്ത്രികത
കാണാപ്പുറങ്ങളില്‍ പതുങ്ങി
കിടക്കും പാറക്കിടയില്‍
തകര്‍ന്നടിയുന്ന ജന്മം !
പുറത്തേക്കു വാതിലില്ലാത്ത
ലഹരിയുടെ സ്വാതന്ത്ര്യത്തില്
ഇടിച്ചു തകര്ക്കപ്പെടും
ജീവിതം പോലെ!
ഒരു വാക്ക് കൊണ്ട് പോലും
അടയാളപെടുത്തനാകാതെ
ഉടഞ്ഞു പോകുന്നു കാലം!!
(തന്മ മാഗസിനില്‍ പ്രസിദ്ധികരിച്ചത്)
19 comments:
ഒരു വാക്ക് കൊണ്ട് പോലും
അടയാളപെടുത്തനാകാതെ
ഉടഞ്ഞു പോകുന്നു കാലം!!
(((O)))
കവിത വായിച്ചു....
പിന്നെ ഇതിനെക്കുറിച്ച് അഭിപ്രായം കവിത അറിയാവുന്നവര്‍ പറയും...
എനിക്ക് കവിത വല്ല്യ പിടിയില്ല... :)
ജീവിതം ഇങ്ങനെയൊക്കെയാണ് .ആരുമറിയാതെ കടന്നു പോകും.
കാലം ആരെയും ശ്രദ്ധിക്കാറില്ല. മറിച്ചാണ് നടക്കുന്നത്. ആശംസകള്‍.
http://surumah.blogspot.com
ഒരു വാതില്‍ ഉണ്ട്, ഭൂമിയില്‍ ആരും ഇത് വരെ കണ്ടിട്ടില്ലാത്ത വാതില്‍.
ചിലര്‍ ആ വാതില്‍ കണ്ടു, കണ്ടവര്‍ പക്ഷെ ആ വാതിലിനെ പറ്റി പറയാന്‍ തിരിച്ചു വന്നില്ല,
ആ വാതില്കല്‍ നിന്നും ഒരു തിരിച്ചു വരവ് സാധ്യമല്ല , അതാണ് മരണം, ജീവിതത്തിന്റെ അവസാനം നമ്മള്‍ ചെന്നെത്തുന്ന വാതില്‍, എല്ലാ തിരക്കുകളും അങ്ങോട്ടാണ്, എല്ലാ ഒഴുക്കുകളും അങ്ങോട്ടാണ്, അറിയുക ആ വാതില്‍ തുറന്നു തന്നെ കിടക്കുകയാണ്......നമുക്ക് നേരെ ....
നന്നായിട്ടുണ്ട് ഗീത ....
നല്ല കവിത
ജീവിതം പോലെ
A Rebel said...
പൂർണ്ണ സ്വാതന്ത്ര്യങ്ങൾ..
ജീവിതത്തിന്റെ ലക്ഷ്യമില്ലായ്മകൾ.
അർത്ഥമില്ലാതലഞ്ഞവസാനം വരണ്ട അന്ത്യം സ്വാതന്ത്ര്യം.
ബന്ധനങ്ങൾ നന്മകൾ.. ജീവിത പ്രേരണകൾ! എന്റെ കഴുത്തിലെ തുടലേ നിന്നെ ഞാൻ സ്നേഹിക്കുന്നു.
നി എനിക്ക് അർത്ഥം നൽകുന്നു; വ്യക്തിത്വം നൽകുന്നു!
കെട്ടഴിഞ്ഞൊഴുകി പോയ തോണിയല്ല ഞാൻ..
ചരടറ്റ് പറന്നുടഞ്ഞ പട്ടമല്ല ഞാൻ..
കല്ലുകൾ ഭയന്നോടും തെരുവ് നായയല്ല ഞാൻ!
നല്ല വരികള്‍
കാലം അങ്ങിനെ യാണ് ...അര്‍ത്ഥമില്ലാതെ അങ്ങ് സഞ്ചരിക്കും നല്ല ചിന്ത നല്ല വരികള്‍ എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി
നല്ല ചിന്ത, നല്ല വരികള്‍...
Janalukalum...!!!
Manoharam, Ashamsakal...!!!
www.canifo.com
നന്നായിട്ടുണ്ട് കവിത. ആടിയാടി പോകുന്ന പകല്‍,
മലയിറങ്ങാന്‍ മടിച്ചു
നില്‍ക്കുന്ന സൂര്യന്‍... ഈയൊരു ദൃശ്യത്തിൽ നിൽക്കട്ടെ ഞാൻ
nannaaayikkondeyirikkunnu.
Nice
Best wishes
ഒഴുക്കിനൊപ്പം ഒഴുകി വരികയും പോവുകയും ചെയ്യുന്ന ഭാരമുള്ള തടികളും ചത്തു മലച്ച ജീവികളും അനേകം. എന്നാല്‍ അവക്കിടയിലൂടെ ഒരു പത്തു ഗ്രാം പോലും തൂക്കമോ ഒരു വിരല്‍ നീളമോ ഇല്ലാത്ത പരല്‍ മീനുകള്‍ ഒഴുക്കിനെതിരില്‍ നീന്തി മുകളിലേക്ക് കയറി പോകുന്നതും കാഴ്ചയും അനുഭവവും തന്നെ..!!! കാരണം, വ്യക്തം. ഒന്നില്‍ ജീവന്റെ തുടിപ്പുണ്ട്. മറ്റുള്ളവയില്‍ അതില്ല. ഇങ്ങനെ ആത്മാവ് നഷ്ടപ്പെട്ടു കേവലം ഉടലായി മാറിയ മനുഷ്യ ജന്മങ്ങളും ആ ഒഴുക്കിലേക്ക് ഇറങ്ങി നില്‍ക്കുകയാണ്. എന്നിട്ട് നാം കാലത്തെ പഴിക്കുന്നു..!!!
ഗീതേച്ചി... വീണ്ടും വരാം ട്ടോ..!
ആഹ, ഗംഭീര ഇമാജിനേഷൻ.
ചിന്തനീയമായ വരികള്‍.. എല്ലാം ആസ്വദിച്ച് ആര്‍ത്തലച്ച് നടക്കുന്നതിനിടയില്‍ കെട്ടുകള്‍ മുറുകുന്നതിനെ പറ്റി ചിന്തിക്കുവാന്‍ മനുഷ്യനു സമയമില്ല.
നല്ല കവിത
Post a Comment