Tuesday, July 3, 2012

ഒറ്റപ്പെട്ടങ്ങനെ ....



പടിപ്പുരക്കപ്പുറം
അവസാനിക്കുന്ന   വിജനത
കൂട് കൂട്ടിയ   ശിഖരങ്ങള്‍
നിഴല്‍ വിരിക്കുന്ന  
ഓര്‍മയുടെ ഇടവഴികള്‍!! 
 
ഓടിയകലുന്ന വര്‍ഷങ്ങള്‍-
ക്കൊപ്പമെത്തനാവാതെ കിതക്കും
തിരിച്ചറിവിന്‍ രസതന്ത്രം
ചോദ്യചിഹ്നം പോലെ
വളഞ്ഞങ്ങനെ കിടക്കുന്നു!!
 
 
ഊര്‍ന്നു പോകുന്നു 
എട്ടുക്കാലിയെപ്പോലെ
നെയ്തെടുത്ത വലക്കുള്ളില്‍!
ലോകത്തെ  മറയാക്കി
അവനിലേക്ക്‌ തന്നെ
മടങ്ങിയങ്ങനെ!!
 
ചൂണ്ടാക്കാരന്റെ നിശ്ചലതയും
വേട്ടക്കാരന്റെ വേഗതയും
വന്നുപോകുന്നവനില്‍
അടയാളമൊന്നും
ശേഷിപ്പിക്കാത്ത
ഋതുക്കള്‍ പോലെ!!
 
 
സങ്കടപുഴകള്‍ നീന്താതെ
സന്തോഷത്തിന്‍
കുന്നുകള്‍ കയറാതെ
പിന്‍ വിളികള്‍ക്ക്
കാതോര്‍ക്കാതെ 
അവന്‍ ...
ആള്‍ക്കൂട്ടത്തിനിടയില്‍
ആരവങ്ങള്‍ക്കിടയില്‍
ഒറ്റപെട്ടങ്ങനെ...
ശൂന്യതയില്‍ പിറന്നു  
വീഴും കവിത പോലെ!!!
 
 


4 comments:

ajith said...

എന്തിനാനൊറ്റപ്പെടുന്നത്..?

Unknown said...

ഇഷ്ടമായി
അഭിനന്ദനങ്ങള്‍

കുഞ്ഞൂസ് (Kunjuss) said...

ആള്‍ക്കൂട്ടത്തിനിടയില്‍
ആരവങ്ങള്‍ക്കിടയില്‍
ഒറ്റപ്പെട്ടങ്ങനെ...!

കവിത നൊമ്പരപ്പെടുത്തുന്നു.

ശ്രീനാഥന്‍ said...

ഒറ്റപ്പെട്ട നൊമ്പരം പോലെ വിജനതയിൽ ഒരു കവിത.