Sunday, October 7, 2012

കാലം മായ്ക്കാത്ത മുറിവുകള്‍!


ശൂന്യതയിലേക്ക് ആണ്ടു പോയ
മിഴികളില്‍ തങ്ങി നില്‍ക്കുന്നു
ഒഴുകി വീഴാന്‍ ഇടമില്ലാതെ
വീര്‍പ്പുമുട്ടുന്ന ജലകൂട്ടം!

പിന്നിലെ ചുവര്‍ ചിത്രങ്ങളില്‍
തിരയൊടുങ്ങാത്ത പകയുടെ
കടല്‍ ഇരമ്പിയാര്‍ക്കുന്നു!
തീവ്രവാദത്തിന്‍ വിഷ ദംശമേറ്റ്
പ്രജ്ഞയറ്റ  സ്മൃതികള്‍
തോക്കിന്‍ മുനകളില്‍
പറ്റിപിടിച്ചിരിക്കുന്നു!

ഓര്‍മയില്‍ പാഞ്ഞെത്തിയ
വെടിയുണ്ടകള്‍   നെഞ്ചിന്‍ ‍ കൂട്
തകര്‍ത്ത് തുളച്ചു കയറുന്നുണ്ട്
തെറിച്ചു വീണ ചോരപ്പാടുകളില്‍
ഉയര്ത്തു വരുന്നുണ്ട്
ഒരായിരം കത്തിരുപ്പുകള്‍!!
അപ്പോഴും ജീവിതങ്ങളില്‍ 
കരിനിഴല്‍ വീഴ്ത്തി
മരണ കെണികള്‍ തീര്‍ത്ത്‌
ബന്ധങ്ങള്‍ വെട്ടി മുറിച്ചു 
നടന്നു പോകുന്നുണ്ടു
അന്ധക്കാരത്തിന്റെ
കൈപിടിച്ചൊരു
തത്വശാസ്ത്രം!
 


4 comments:

കുഞ്ഞൂസ് (Kunjuss) said...

തത്വശാസ്ത്രത്തിനാല്‍ മുറിയുന്ന ഹൃദയങ്ങളില്‍ നിന്നൊഴുകും രക്തത്തിന്‍ നീതിശാസ്ത്രം എന്ത്...???

Philip Verghese 'Ariel' said...

Good one. Keep writing
Best Regards
Philip

Echmukutty said...

വരികള്‍ കൊള്ളാം. ചെറിയ അക്ഷരപ്പിശകുകള്‍ ഒഴിവാക്കുമല്ലോ

Unknown said...

Nalla ezhuth