പൂച്ച....!!
ഒരു പൂച്ചയെ പോലെയാണ്
അവന് എന്റെ കൂട്ടിലേക്ക് വന്നത്
പമ്മി പമ്മി ഒച്ചയില്ലാതെ
പല്ലും നഖവും പുറത്തെടുക്കാതെ....
ശന്തനായീ പതുങ്ങി കിടന്നു...
മിനുത്ത രോമങ്ങള്‍ കൊണ്ട്
എന്നെ തഴുകി....എന്നോട് ചേര്‍ന്നു....
സ്നേഹത്താല്‍ നക്കി തോര്ത്തിയങ്ങനെ!!
പൂച്ചയല്ലേ? എത്രനാള്‍ പല്ലും നഖവും
പുറത്തെദുക്കാതിരിക്കാനാവും ?
എത്രനാള്‍ അവനിലെ അവനെ
എത്രനാള്‍ അവനിലെ അവനെ
ഒളിപ്പിച്ചു വയ്ക്കാനാവും?
ഒരിക്കല്‍ പുറത്തു വന്നല്ലേ മതിയാകു!!
മീശ വിറപ്പിച്ചു മുതുകു വളച്ചു
നിവര്‍ന്നു നിലക്കാനുള്ള ശ്രമമുണ്ടല്ലോ
പല്ലും നഖവും നീട്ടി ഇരയുടെ
നേരെ പഞ്ഞടുക്കുന്ന മറ്റൊരു മുഖം!
ശൌര്യം കാട്ടാനുള്ള വ്യഗ്രതയില്‍
അറിയാതെ പോകുന്നപ്പോഴും മുതുകു
വളഞ്ഞു നാലു കാലിലാണ് നില്പ്പെന്ന സത്യം!!
ഒരു കളിപ്പാട്ടമായ് ഇരയുടെ
മനസിനെ തന്നെ പുറത്തെടുത്തു
തട്ടിയുരുട്ടി ഉല്ലസിച്ചാഹ്ലാടിക്കുന്നു!!
പ്രാണന് വേര്‍പെടുന്ന നിലവിളിയില്‍
കളിയുടെ ലഹരി നുണയുന്ന നിന്റെ വിനോദം!!
കൊണ്ടുപോകുന്നുണ്ടോടുവില്
കൂട്ടുകെട്ടിന് പട്ടടയോളം
ജീവനോടെ മൂടി പുതക്കനായ്!!
5 comments:
പൂച്ചകള്‍ക്ക് അതിന്റെ സ്വഭാവം കാട്ടാതെ ഇരിക്കാമോ?
ഇതൊരു ഗീതം തന്നെയാണല്ലോ .... പൂച്ചകൾ ആനുകാലികങ്ങളിൽ ആടി തിമർക്കുന്നു... നല്ല ഗീതത്തിനു ഒത്തിരി ആശംസകൾ
നന്നായിട്ടുണ്ടല്ലോ ഈ വരികള്‍ , അഭിനന്ദനങ്ങള്‍.
Nandi koottukkare
ആനുകാലികപ്പൂച്ച!
Post a Comment