Tuesday, May 4, 2010

ഒറ്റപെട്ടവന്‍

തെരുവിന്റെ സംഗീതം
താരാട്ടിന് ഈണമായീ
ചാവാലി പട്ടികള്‍
കളികൂട്ടുകാരും

മഴയില്‍ നനഞ്ഞും
വെയിലില്‍ വാടിയും
തെരുവിന്റെ മകനായീ
വളരുന്നു ഞാന്‍

ഒരമ്മതന്‍ ഗര്‍ഭത്തില്‍
ഉരുവായി മുളച്ചിട്ട്
ജാതനായീ ഭൂമിയില്‍
ഞാനൊരനാഥനായി

കിട്ടിയിട്ടില്ലൊരിക്കലും
അമ്മ തന്‍ വാത്സല്ല്യം
അമ്മിഞ്ഞ പാലിന്റെ
നിറവ്വും മാധുര്യവും,

തേങ്ങുന്ന മനസെന്നും
തേടുന്നു ഉത്തരം...
'വലിച്ചെറിയുവാന്‍
ആയിരുന്നെങ്കില്‍
നല്കിയതെന്തിനീ
പാഴ്ജന്മം?'

16 comments:

ഗീത രാജന്‍ said...

തേങ്ങുന്ന മനസെന്നും
തേടുന്നു ഉത്തരം...

ഹംസ said...

കിട്ടിയിട്ടില്ലൊരിക്കലും
അമ്മ തന്‍ വാത്സല്ല്യം
അമ്മിഞ്ഞ പാലിന്റെ
നിറവ്വും മാധുര്യവും,

സങ്കടം വരുന്ന നല്ല വരികള്‍.

സ്വയം ജന്മത്തെ പഴിക്കാത്ത എതെങ്കിലും തെരുവിന്‍റെ മക്കള്‍ ഉണ്ടാവുമോ എന്നു സംശയമാണ്

തെരുവു മക്കളുടെ അവസ്ഥ കവിതയിലൂടെ നന്നായി പറഞ്ഞു .!!

mukthaRionism said...

അല്ല...

ഞാനിപ്പൊ ആകെ കണ്‍ഫ്യൂഷനിലാണ്.
ടീച്ചര്‍ക്കറിയോ..
ഈ കവിതാന്ന് പറഞ്ഞാല്‍ എന്താ...

ക്ഷമിക്കണം..

ഗവിതയാണു പോലും ഗവിത...!

Unknown said...

chechi ethu endayalum assalayittunde arorum illathavarudea dukkangal aro nalkiya oru jenmam konde kashtapedunnavar nannayi techarea...avarudea vishamangal kavithayayi jenichapol

Junaiths said...

വലിച്ചെറിയുവാന്‍
ആയിരുന്നെങ്കില്‍
നല്കിയതെന്തിനീ
പാഴ്ജന്മം........
മനപ്പൂര്‍വം ഏതെങ്കിലും അമ്മമാരങ്ങനെ ചെയ്യുമോ?

Muralee Mukundan , ബിലാത്തിപട്ടണം said...

നല്ലതാളപ്പൊളിമയിൽ അഴക് വന്ന വരികൾ കേട്ടൊ ഗീതെ.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ജീവിത യാത്രക്കിടയില്‍....എവിടെയോ നഷ്ടമായ മുത്ത്‌ തേടി....ഇനിയും എഴുതൂ........കവിതയാകും വരെ!

(കൊലുസ്) said...

തെരുവ് ബാല്യമാണോ ചേച്ചി അര്‍ത്ഥമാക്കുന്നത്?
എന്തായാലും കൊള്ളാം.

jayanEvoor said...

കുഞ്ഞുങ്ങൾ ഒറ്റപ്പെടാതിരിക്കട്ടെ....

ആശംസകൾ!

പട്ടേപ്പാടം റാംജി said...

അനാഥമായിരുന്ന ബാല്യം ഓര്‍മ്മിച്ചെടുക്കുമ്പോള്‍...
കൊച്ചു വരികള്‍ ഭംഗിയോടെ..

കൃഷ്ണഭദ്ര said...

ഒരു വഴിപോക്കനാണെ


കവിത കൊള്ളാം... കൊള്ളാം

ഗീത രാജന്‍ said...

മുഖ്താര്‍....
സത്യമായിട്ടും ഞാനും ഇപ്പോള്‍ ആകെ കണ്‍ഫ്യൂഷനിലാണ്.
എന്താ ഇത്?:)

ഹംസ ,സന്തോഷ്‌, ജുനൈത് , മുരളി (ബിലാത്തിപട്ടണം), മുഹമദ്, സ്നോഫാള്‍, ജയന്‍, റാംജി, കൃഷ്ണ ഭദ്ര
ഇവിടെ വായിച്ചതിനും അഭിപ്രായങ്ങള്‍ക്കും വളരെ സാന്തോഷം ..നന്ദി..
ഇനിയും പ്രതീക്ഷിക്കുന്നു

ശ്രീ said...

വരികളും ആശയവും നന്നായി

Jishad Cronic said...

കവിത കൊള്ളാം...

ഭാനു കളരിക്കല്‍ said...

ottappettavante samgeetham feel cheythu

ഗീത രാജന്‍ said...

ശ്രീ, ജിഷാദ്, ഭാനു കളരിക്കല്‍...

നല്ല വാക്കുകള്‍ക്ക് നന്ദി...സന്തോഷം
ഇനിയും പ്രതീക്ഷിക്കുന്നു