എന്നിലെ എനിക്കായീ
ഒരു മായിക ലോകം
തീര്‍ത്തു ഞാന്‍
സ്വപ്‌നങ്ങള്‍ കൊണ്ടൊരു
കളിവീട് ഉണ്ടാക്കി
മോഹങ്ങളാലൊരു
പൂങ്കാവനവും
ആശകളാം ചെടികള്‍
നട്ടു വച്ച്.....
പ്രതീക്ഷ തന്‍ വളമിട്ടു
വെള്ളമൊഴിച്ചു
ഓരോ ചെടികളും
പൂവിടുമ്പോള്‍.....
എന്‍ ഓര്മ തന്‍ വണ്ടുകള്‍...
മൂളി പറന്നീടും ....
അവയ്ക്ക് ചുററും....
പൂക്കള്‍ തന്‍ സുഗന്ധം ....
എന്‍ രോമകൂപങ്ങളില്‍
രോമാഞ്ചമായി പടരുമ്പോള്‍....
മനസാം പുഴയുടെ
കളകളാരവം
എനിക്ക് മാത്രം...ശ്രവ്യമാം
മധുര സംഗീതമായി
എന്നില്‍ അലിഞ്ഞു ചേരും...
നീര്‍വൃതിയാം ഇളം തെന്നല്‍
നെറുകയില്‍ ഉമ്മ വച്ച്....
തഴുകി എന്നില്‍ നിറയുമ്പോള്‍....
ശാന്തി തന്‍ തീരത്തില്‍
ഞാനെത്തീടും!!!!
7 comments:
എന്നിലെ എനിക്കായീ
ഒരു മായിക ലോകം
തീര്‍ത്തു ഞാന്‍
അങ്ങനെ നാം ഒരോരുത്തരും തീർക്കുന്ന ആ ലോകമല്ലെ
ഏവർക്കും ആശ്വാസം
അതേ എനിക്കും ഒരു മായാലോകം തീര്‍ത്തു തരുമോ...ഹ...ഹ...ഹ..
ചേച്ചീ കൊള്ളാം...
കവിത കേള്‍ക്കാനാണ് കൂടുതല്‍ ഇഷ്ടം . കാട്ടാക്കട ( മുരുകന്‍ ) കവിതകളാണ് ഇപ്പോള്‍ തലയ്ക്കു പിടിച്ചിരിക്കുന്നത് .
Anoop, Jishad, Pradeep
വന്നതിനും അഭിപ്രായത്തിനും എല്ലാവര്ക്കും നന്ദി... ഇനിയും പ്രതീക്ഷിക്കുന്നു
എന്നിലെ എനിക്കായീ ഒരു മായിക ലോകം
തീര്‍ത്തു ഞാന്‍
സ്വപ്‌നങ്ങള്‍ കൊണ്ടൊരു കളിവീട് ഉണ്ടാക്കി
മോഹങ്ങളാലൊരു പൂങ്കാവനവും...
Post a Comment