[ എന്നെ ഒരുപാടു ആകര്‍ഷിച്ച അറ്റ്‌ലാന്‍റയിലെ Stone Mountain Park എന്നിലൂടെ കവിതയായീ പുനര്‍ജനിച്ചപ്പോള്‍ ]
ഉദയ സൂര്യനെ
ഉച്ചിയിലേന്തി
അറ്റ്‌ലാന്‍റ നഗരിയില്‍
തല ഉയര്‍ത്തി നില്‍ക്കും
ഭീമന്‍ കല്ലിവന്‍ ....
അവശ്വസിനീയം മഹാത്ഭുതം
പ്രകൃതി തന്‍ വരദാനം
ലോകം കണ്ടതില്‍
മുന്പനിവന്‍
ഒറ്റ കല്ല് ഭീമന്‍
മിന്നി തിളങ്ങും
ഗ്രാനൈറ്റ് ശേഖരം
മാറുന്നു നല്ലൊരു
ഉല്ലാസ വേദിയായീ
സ്കൈ റൈഡില്‍
തൂങ്ങിയാടി
ഭീമന്റെ നെറുകയില്‍
അത്ഭുതമോ...ആനന്ദമോ .
ലോകമെന്‍ കാല്‍കീഴില്‍
എന്ന പോലെ,,,,
ട്രെയിനില്‍ കയറി
ഭീമനെ ചുറ്റിയും
ഡക്ക് റൈഡില്‍
വെള്ളത്തില്‍ സവാരിയും
4 ഡി തിയേറ്ററില്‍
ഭൂമി പിളര്‍ന്നൊരു യാത്രയും
ഭീമനൊരുക്കും
സമൃദ്ധവിരുന്നിന്‍
വിശിഷ്ട വിഭവങ്ങളായി!!
സാഹസികത നിറഞ്ഞൊരു
സുഖമുള്ള ഓര്‍മയായി
നില്‍ക്കുന്നു അവനെന്നും
തല ഉയര്‍ത്തി
ഒറ്റ കല്ല് ഭീമന്‍ !!!
12 comments:
അഹാ... കല്ലുകൊള്ളാലൊ.... എന്തായാലും കിടക്കട്ടെ ഒരു വിഷു ആശംസകള്‍ .
കല്ലുകൊണ്ടുള്ളയൊരു കവിത.
'കവിത'എഴുതിയതിനേക്കാള്‍ ഭേദം അതിനെ ക്കുറിച്ച് ഒരു കഥയോ ലേഖനമോ എഴുതുകയായിരുന്നില്ലേ?
കവിത കൊണ്ടൊരു കല്ല്
കല്ല് ഭീമന്‍ തന്നെ ..!! കല്ലിന്‍റെ വിവരണ കവിതയും.!
ഭീമന്‍ കല്ല്:-
അവശ്വസിനീയം മഹാത്ഭുതം
പ്രകൃതി തന്‍ വരദാനം
ഭീമന്‍ കല്ല്:-
കവിത മനോഹരം
Nice poem..! Go ahead wth writings..! I am sure u can write more nice ones soon
ജിഷാദ്, ബിലാത്തിപട്ടണം
വീണ്ടും ഇവിടെ വന്നതിനും
അഭിപ്രായത്തിനും ഹൃദയം നിറഞ്ഞ സ്നേഹവും നന്ദി
ഇസ്മയാല്‍ കുറുമ്പടി ആദ്യമായീ ഇവിടെ എത്തിയതിനു
അഭിപ്രായം പറഞ്ഞതിനും വളരെ നന്ദി ..
പറഞ്ഞത് പോലെ കഥയോ ലേഖനമോ ആകാമായിരുന്നു ...
എഴുതിയത് കവിതയും. ...തല്ക്കാലം സഹിക്കുമല്ലോ .....
ഇനിയും കൂടുതല്‍ നിര്‍ദേശങ്ങള്‍ പ്രതീക്ഷിക്കുന്നു ...
മുഖ്താര്‍ ..എന്താ ഞാന്‍ പറയുക ..
ഒന്നുമാത്രം ഇവിടെ വന്നതിനും
വിലയേറിയ അഭിപ്രായത്തിനും
പ്രതീക്ഷക്കും ഒരുപാടു നന്ദി ..
ഇനിയും വരുമല്ലോ ...
ഹംസ , രമണിക , ഫൈസല്‍, സോണാജി...
ഇവിടുത്തെ ആദ്യ സന്ദര്‍ശനത്തിനു സന്തോഷം ,,, .
അഭിപ്രായങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും നന്ദി....
ഇനിയും ഇത് വഴി വരുമല്ലോ ...
പ്രതീക്ഷിക്കുന്നു ...
:)
മനോഹരമായ ചിത്രം
hAnLLaLaTh, Jyo
Thanks
Post a Comment