Friday, October 14, 2011

ചായകൂട്ടു തേടുന്നവര്‍

ഓര്‍മയുടെ നെറുകയിലാണ്
ചായങ്ങളൊഴിഞ്ഞ
ശൂന്യമായ ആ ക്യാന്‍വാസ്!


കുഞ്ഞി വിരല്‍ തൊട്ടെടുത്ത
സ്നേഹകൂട്ടിന്റെ ചായം
ചാലിച്ചു ചേര്‍ക്കും മുന്‍പേ
ചിറകു വിരിച്ചു പറന്നു
പോയൊരു ബാല്യം!


സ്വപ്‌നങ്ങള്‍ കൂടുകെട്ടിയ
കണ്ണിന്റെ ആഴങ്ങളില്‍
ഒഴുകി വീണ പ്രണയം!
വര്‍ണ്ണച്ചായങ്ങളുടെ
മാന്ത്രികക്കൂട്ടു! 
വരച്ചു തുടങ്ങിയൊരു
നനുത്ത പകര്‍പ്പിന് 
മുഖമേകുംമുന്‍പേ
ഒളിച്ചോടി പോയൊരു
കൌമാരവും!!


കാലത്തിന്റെ തൊടികളില്‍
കോണ്‍ക്രീറ്റ് കാടുകളില്
വിയര്‍പ്പിന്റെ ഗന്ധങ്ങളില്‍
കോറിയിട്ട മുഖത്തിനായീ
തിരഞ്ഞുകൊണ്ടിരുന്നു
തുടിക്കുന്ന യൌവ്വനം!


ഈ പകല്‍ വെളിച്ചം
പൊലിഞ്ഞുപോകും മുന്‍പേ
കാത്തിരുന്ന കരുതലിന്     ‍
മുഖമൊന്നു വരച്ചു
ചേര്‍ക്കാന്‍ ത്രസിച്ചു 
കൊണ്ടിരിക്കുന്നു
നരച്ചു തുടങ്ങിയ 
ആ ക്യാന്‍വാസ് മാത്രം!!

(മലയാളം വരിക &
പുതുകവിത )



)

15 comments:

ഗീത രാജന്‍ said...

ഓര്‍മയുടെ നെറുകയിലാണ്
ചായങ്ങളൊഴിഞ്ഞ
ശൂന്യമായ ആ ക്യാന്‍വാസ്!!

ശ്രീനാഥന്‍ said...

നന്നായി. ശൂന്യമായ നരച്ച ഒരു ക്യാൻവാസ് എന്നെ പേടിപ്പിക്കുന്നു.

Vp Ahmed said...

ഒന്നോര്‍ക്കുന്പോള്‍ എല്ലാവരുടെയും കാന്‍വാസ് ശൂന്യമാണ്.

പദസ്വനം said...

ചായങ്ങള്‍ നിറയെ ഉണ്ട് ഗീതേ... ഒന്ന് സൂക്ഷിച്ചു നോക്കിയേ... :)

പദസ്വനം said...

ചായങ്ങള്‍ നിറയെ ഉണ്ട് ഗീതേ... ഒന്ന് സൂക്ഷിച്ചു നോക്കിയേ... :)

നന്ദിനി said...

ഒരുപാടിഷ്ടമായി ...ജീവിത ഗന്ധിയായ കവിത

MOIDEEN ANGADIMUGAR said...

കാന്‍വാസ് ശൂന്യമാണ്. :::::)))))

yousufpa said...

എന്തും വരയ്ക്കാവുന്ന കാൻവാസ്.
www.yousufpa.in

ഭാനു കളരിക്കല്‍ said...

വരച്ചു തീരുമ്പോള്‍ ശൂന്യമാകുന്ന ക്യാന്‍വാസ്‌.

വളരെ നന്നായി വരച്ചു.

Echmukutty said...

malayaalthium vaichirunnu ketto

abhinndanangal.

K@nn(())raan*خلي ولي said...

ഈ പകല്‍ വെളിച്ചം
പൊലിഞ്ഞുപോകും മുന്‍പേ
കാത്തിരുന്ന കരുതലിന് ‍
മുഖമൊന്നു വരച്ചു
ചേര്‍ക്കാന്‍ ത്രസിച്ചു
കൊണ്ടിരിക്കുന്നു
നരച്ചു തുടങ്ങിയ
ആ ക്യാന്‍വാസ് മാത്രം!!

(മലയാളത്തിലെ സര്‍വ്വ ആനുകാലികങ്ങളിലും ചേച്ചീടെ കവിത വരാന്‍ തുടങ്ങിയപ്പോള്‍ ഈ പാവം കണ്ണൂസിനെ മറന്നുപോയി അല്ലെ.!)

വേണുഗോപാല്‍ said...

കാലത്തിന്റെ തൊടികളില്‍
കോണ്‍ക്രീറ്റ് കാടുകളില്
വിയര്‍പ്പിന്റെ ഗന്ധങ്ങളില്‍
കോറിയിട്ട മുഖത്തിനായീ
തിരഞ്ഞുകൊണ്ടിരുന്നു
തുടിക്കുന്ന യൌവ്വനം!

അതെ മുഖമൊന്നു വരച്ചു ചേര്‍ക്കാന്‍ ആ നരച്ച ക്യാന്‍വാസ് ത്രസിച്ചു കൊണ്ടേയിരിക്കട്ടെ .....
ആശംസകളോടെ .... (തുഞ്ചാണി)

രഞ്ജിത്ത് കണ്ണൻകാട്ടിൽ said...

ജീവിതം ഒരു ക്യാന്വാസിനും പിടിതരാതെ അങ്ങ് പരന്നൊഴുകുകയാണല്ലേ...
ഒടുക്കം ഒന്നരക്കോളം വലിപ്പത്തിൽ 10 പൈസയുടെ പത്രക്കടലാസൊരുക്കുന്ന ക്യാന്വാസിൽ ഒരു ചിത്രമായവശേഷിക്കുന്നവരെ മഹാന്മാർ എന്ന് നിർവ്വചിയ്ക്കാം...അതിനെങ്കിലും അറിയാതെയെങ്കിലും ചേതനയില്ലാത്ത ശരീരങ്ങൾ ഒതുങ്ങിത്തരുമോ...?

khaadu.. said...

ഈ പകല്‍ വെളിച്ചം
പൊലിഞ്ഞുപോകും മുന്‍പേ
കാത്തിരുന്ന കരുതലിന് ‍
മുഖമൊന്നു വരച്ചു
ചേര്‍ക്കാന്‍ ത്രസിച്ചു
കൊണ്ടിരിക്കുന്നു
നരച്ചു തുടങ്ങിയ
ആ ക്യാന്‍വാസ് മാത്രം!!


ആശംസകള്‍...

kochumol(കുങ്കുമം) said...

കാന്‍വാസ് ശൂന്യമാണ്...:))