ഗ്രഹണംപ്പോലെ
കറുത്തിരുണ്ട മേഘം
നിഴല്‍ വിരിച്ച വഴിയില്‍
തണല്‍ കൊണ്ടിരിക്കും
മരത്തെ ഊതിപറപ്പിച്ചു
പാഞ്ഞുപോകുന്നുണ്ടു
കോപം പുതച്ചൊരു കാറ്റ്!!
തിരക്കിട്ട് പായുമ്പോഴും
ചേര്‍ത്തു പിടിക്കുന്നുണ്ട്,
കൂടെ കൂട്ടുന്നുണ്ട്,
തട്ടിത്തെറിപ്പിക്കുന്നുണ്ട്
കൂടുകെട്ടി പാര്‍ക്കാന്‍
എത്തിയ വീടിനെ,
വഴി തിരഞ്ഞെത്തിയ
വാഹനങ്ങളെ,
കുന്നിന് ചെരുവില്‍
പ്രാര്‍ഥിക്കും പള്ളിയെ!
ജനസാഗരത്തില്‍
നീന്തികളിക്കുന്ന,
തുടിക്കുന്ന ജീവനെ!!
മുറിവേറ്റ
പെണ്‍പുലിയെ പോലെ
കടിച്ചു കുടഞ്ഞു തുപ്പുന്നു
ഈ പ്രപഞ്ചത്തെ തന്നെ
ഇന്നലെയോളം കുളിരേകിയ
വെറുമൊരു കാറ്റു!
(ദേശാഭിമാനി വാരികയില്‍ പ്രസിദ്ധികരിച്ചത് )
15 comments:
കാറ്റു!!!
അല്ല, കവിതയും ഒരു കൊടുങ്കാറ്റ് തന്നെയാണ്.
വളരെ നന്നായി
ആദ്യമൊരു കുളിര് തെന്നല്‍
പിന്നീടത് കാറ്റായി
കൊടുങ്കാറ്റായി....
നല്ല കവിത.
നന്നായി...
ദുനിയാവിലുള്ള ഏതിനേയും തന്റെ കയ്യിലൊതുക്കാം എന്ന് നിരീക്കുന്ന മന്സമ്മാർക്കുള്ള ഒരു താക്കീതാണ് കാറ്റിലൂടെ ങ്ങള് കോറിയിട്ടതെന്ന് തോന്നുന്നു.
കാറ്റും മഴയും അതിന്റെ രൂപം മാറ്റുമ്പോള്‍ മനുഷ്യന് നിസഹായനാവുന്നു.. തലോടിയവള് , തഴുകിയവള്‍.. അതേ കൈകള്‍ തന്നെ സംഹാരത്തിനും...
കവിത നന്നായി
നല്ല വരികള്‍ എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി
"പെണ്‍പുലിയെ പോലെ
കടിച്ചു കുടഞ്ഞു തുപ്പുന്നു "
nalla varikal..
പതിയെ വന്ന് ഉഗ്രമൂര്‍ത്തിയായി....
നന്നായിട്ടുണ്ട്, ദേശാഭിമാനിയിൽ ഇത് കണ്ടിരുന്നു.
അല്ലേ.. ദുരിതം വിതച്ചു കടന്നു പോയ എല്ലാ കാറ്റിനെയും പെണ്ണായി കാണുന്നതെന്തു കൊണ്ടാവണം..?
അഭിനന്ദനങ്ങൾ
നല്ല കവിത ആണല്ലോ.
നന്മകള്.
മുറിവേറ്റ
പെണ്‍പുലിയെ പോലെ
കടിച്ചു കുടഞ്ഞു തുപ്പുന്നു
ഈ പ്രപഞ്ചത്തെ തന്നെ
ഇന്നലെയോളം കുളിരേകിയ
വെറുമൊരു കാറ്റു!
ശക്തമാര്‍ന്ന വരികള്‍ ആഞ്ഞടിക്കുന്ന കൊടുംകാറ്റു പോലെ
ഇനിയും എഴുതുക ആശംസകള്‍
Post a Comment