നെറ്റിയിലെ വിയര്‍പ്പു
തൂത്തുമാറ്റിയ സായാഹ്നം
എണ്ണി കൊടുത്ത തുട്ടുകള്‍
ഒഴിയുന്ന മടിശീല
സിരകളില്‍ വലിഞ്ഞു
മുറുകുന്ന ലഹരിയില്‍
ആടി പോകുന്നൊരു ബീഡി പുക!!
മേല്പ്പുരയില്ലത്ത വീടിനുള്ളില്‍
ഒരുച്ച മയക്കത്തിന്റെ
ആലസ്യത്തില്‍ നിന്നും
വിട്ടുണരാന്‍ മടിച്ചു
നില്ക്കുന്ന കാറ്റ്,
മേഘകൂട്ടില്‍ നിന്നും
ആകാശകുന്നിറങ്ങി
പടി വാതിലിനപ്പുറം
വേച്ചു വേച്ചു മയങ്ങി
വീണൊരു വെയില്.
മേല്പ്പുരയുള്ള വീടിനുള്ളില്‍
മറക്കുള്ളിലെ കാഴ്ചകളില്‍
കണ്ണീരു വറ്റിയ കടല്‍
അരിപൊതി തിരഞ്ഞു
ഉറങ്ങി പോയ മണല്ക്കൂട്ടങ്ങള്‍ !
സിരകളില്‍ കത്തിയെരിയുന്ന
ലഹരിയുടെ കനലില്‍
എരിഞ്ഞടങ്ങിയ സന്ധ്യ!!
(മലയാള സമീക്ഷയില്‍ പ്രസിദ്ധികരിച്ചത്)
13 comments:
എരിഞ്ഞടങ്ങിയ സന്ധ്യ!!
സന്ധ്യകൾ നമ്മളെ കാത്തിരിക്കുന്നു.ആശംസകൾ..
സന്ധ്യാചിത്രം നന്നായി. ആശംസകള്‍
http://surumah.blogspot.com
"മേല്പ്പുരയില്ലത്ത വീടിനുള്ളില്‍
ഒരുച്ച മയക്കത്തിന്റെ
ആലസ്യത്തില്‍ നിന്നും
വിട്ടുണരാന്‍ മടിച്ചു
നില്ക്കുന്ന കാറ്റ്,"..........
"എരിഞ്ഞടങ്ങിയ" സന്ധ്യ..............
സന്ധ്യകല് " എരിഞ്ഞു" അടങ്ങാതിരിക്കട്ടെ !!
വെയില് വന്ന വഴി,
കത്തിയെരിയുന്ന ലഹരിയുടെ കനലില്‍ എരിഞ്ഞടങ്ങുന്ന സന്ധ്യ...
മേല്പ്പുരയില്ലത്ത വീടിനുള്ളില്‍
ഒരുച്ച മയക്കത്തിന്റെ
ആലസ്യത്തില്‍ നിന്നും
വിട്ടുണരാന്‍ മടിച്ചു
നില്ക്കുന്ന കാറ്റ്,
നന്നായിരിക്കുന്നു ആശംസകള്‍
ജീവസ്സുറ്റ ബിംബങ്ങള്‍.മനോഹര കവിത.
മറയില്ലാതെ മനോഹരമായൊരു കാഴ്ച്ച.
നന്നായിരിക്കുന്നു ആശംസകള്‍
പുതുവത്സരാശം സകൾ
കാറ്റും വെയിലും പകലും സന്ധ്യയും ജീവിത ചിത്രമായി മാറുന്നത് മനോഹരമായി.
ഏതെങ്കിലും ഒരു പ്രസിദ്ധികരണത്തിൽ വന്നതുകൊണ്ട് കവിത നന്നാകണമെന്നില്ല...
കവിതയിൽ കൂടുതൽ ആത്മഗൌരവം വരട്ടേ
മേല്പ്പുരയില്ലത്ത വീടിനുള്ളില്‍
ഒരുച്ച മയക്കത്തിന്റെ
ആലസ്യത്തില്‍ നിന്നും
വിട്ടുണരാന്‍ മടിച്ചു
നില്ക്കുന്ന കാറ്റ് നന്നായിട്ടുണ്ട് , കുറച്ചു കൂടി നന്നാക്കാമായിരുന്നു ആശംസകള്‍
ഇപ്പോള്‍ അത്യാവശ്യത്തിനു കൂലിയൊക്കെ കിട്ടുന്നുണ്ട്. പക്ഷെ, വിലക്കയറ്റമാണ് പ്രശ്നം.
Post a Comment