Saturday, January 28, 2012

നിന്നെ വിവര്‍ത്തനം ചെയ്തപ്പോള്‍....


ഇരുട്ട് പുറം ചട്ടയാക്കി 
അലസതയുടെ ചായ്പ്പില്‍ 
വലിച്ചെറിഞ്ഞ നിന്നെ 
ആമൂഖമില്ലത്ത പുസ്തകം
പോലെ വെറുതെ മറിച്ചു 
നോക്കുകയായിരുന്നു 
തൊട്ടെടുത്ത മനസ്!

പുതുമണം മായാത്ത 
താളുകളില്‍ ഉടയാത്ത 
കിടക്കവിരി  കൊണ്ട്  
അടയാളപെടുത്തിയ നീന്നെ 
എത്ര കുടഞ്ഞെറിഞ്ഞിട്ടും
വിട്ടുപോരാനകാതെ 
പറ്റിപ്പിടിച്ചു  കിടക്കുന്ന ഓര്‍മ്മ !!

വായിച്ചു തുടങ്ങിയപ്പോള്‍
ഓരോ  വരികള്‍ക്കിടയിലും 
ഒളിപ്പിച്ചുവെച്ച  ആര്‍ദ്രത    
ഒരു കടല്‍ പോലെ
ഇളകി മറിയുന്നതും
വഴി പിരിഞ്ഞ ഓര്‍മ്മകള്‍ 
അലയടിച്ചുയരുന്നതും
ഒരു പേമാരിയായി
പെയ്തൊഴിയുന്നതും
ഞാന്‍ അറിയുകയായിരുന്നു!!

നിന്നെ വിവര്‍ത്തനം ചെയ്യാന്‍
തുടങ്ങുമ്പോഴാണ് 
കണ്ണുകളില്‍ നിറഞ്ഞ നിലാവില്‍
ചെമ്പകപൂവിന്‍ മണം
പരന്നൊഴുകാന്‍ തുടങ്ങിയതും,
തീപ്പിടിച്ച ഓര്‍മകളില്‍
ഒരഗ്നിയായ് നീ കത്തിപടര്‍ന്നതും!!
ഇനിയും എങ്ങനെയാണ് ഞാന്‍ 
നിന്നെ വിവര്‍ത്തനം ചെയ്യേണ്ടത് ?
===================================
 വാരാദ്യ മാധ്യമം 29 ജനുവരി 2012.
=====================================


10 comments:

ഗീത രാജന്‍ said...

ഇനിയും എങ്ങനെയാണ് ഞാന്‍
നിന്നെ വിവര്‍ത്തനം ചെയ്യേണ്ടത് ?

മനോജ് കെ.ഭാസ്കര്‍ said...

നല്ല കവിത..
അഭിനന്ദനങ്ങള്‍.

Muralee Mukundan , ബിലാത്തിപട്ടണം said...

ഒരഗ്നിയായ് ആ ഓർമ്മ കത്തിപ്പടർന്നപ്പോൾ...!

Mohiyudheen MP said...

വിവർത്തനം നന്നായി, ഇതിനേക്കാൾ കൂടൂതൽ വിവർത്തനം ചെയ്യപ്പെടുന്നത് ശ്രമകരമാവും :)

vijin manjeri said...

കവിത കൊള്ളാം ....
വിവര്‍ത്തനം ഇനിയും തുടരട്ടെ.......

SUNIL . PS said...

കവിത നന്നായിട്ടുണ്ട്.....

Kalavallabhan said...

വായിച്ചു തുടങ്ങിയപ്പോള്‍
ഓരോ വരികള്‍ക്കിടയിലും
ഒളിപ്പിച്ചുവെച്ച ആര്‍ദ്രത...

sm sadique said...

ഞാൻ പതത്തിൽ വായിച്ചിരിന്നു. ബ്ലോഗിലും പ്രതീക്ഷിച്ചു. “ഓരോരോ വിവർത്തങ്ങൾ നാം.” ആശംസകൾ.....

നാമൂസ് said...

മഴ ആര്ദ്രമെന്നു പറയുമ്പോലെ കണ്ണുനീരുമൊരു ആര്ദ്രതയാണ്.

Vinodkumar Thallasseri said...

'തീപ്പിടിച്ച ഓര്‍മകളില്‍
ഒരഗ്നിയായ് നീ കത്തിപടര്‍ന്നതും!!'

ഒരു കല്ല്കടി തോന്നുന്നു. പക്ഷേ ആശയം നന്നായി.