ഒന്ന്.
തൊടാന്‍ മടിച്ചെന്ന പോലെ
പതിഞ്ഞു വീശുന്ന കാറ്റ്!
തലോടാനെത്തിയ വെയിലിനെ
മറച്ചു പിടിക്കുന്നു കുട-
ചൂടിയെത്തിയ മേഘതുണ്ട് !!
ഉഞ്ഞാലാട്ടത്തിന്‍ താളഗതികളില്‍
പ്രണയത്തിന്റെ നനുത്ത ഒച്ച!!
കാതുകള്‍ കൂര്‍പ്പിച്ചു ഉണര്‍ന്നു
നില്ക്കുന്നു കൊച്ചരി പുല്ലുകള്‍!
കൊതിച്ചെത്തിയ കിനാമഴയില്‍
നിറഞ്ഞൊഴുകുന്നു പുഴമനസസ്!!
രണ്ടു
നോക്കിയിരിക്കെന്നെത്ര നാള്
നിശ്ചലമായ് ഈ നീലാകാശവും
തിരയിളകുമീ ആഴക്കടലും
കണ്ണിമയൊന്നു ചിമ്മാതെ!
കൊതിച്ചു പോവില്ലേ
ഒരു മാത്രായെന്കികും
ഓടി ചെന്നൊന്നു പുണരുവാനും
ഉമ്മകള്‍ കൊണ്ട് പോതിഞ്ഞു
പ്രണയത്തിലേക്ക് പടര്‍ന്നു കയറുവാനും
കെട്ടുപിണഞ്ഞ കിടക്കുമീ വള്ളിപോലെ !!
നിശ്ചലമായ് ഈ നീലാകാശവും
തിരയിളകുമീ ആഴക്കടലും
കണ്ണിമയൊന്നു ചിമ്മാതെ!
കൊതിച്ചു പോവില്ലേ
ഒരു മാത്രായെന്കികും
ഓടി ചെന്നൊന്നു പുണരുവാനും
ഉമ്മകള്‍ കൊണ്ട് പോതിഞ്ഞു
പ്രണയത്തിലേക്ക് പടര്‍ന്നു കയറുവാനും
കെട്ടുപിണഞ്ഞ കിടക്കുമീ വള്ളിപോലെ !!
12 comments:
കടലാഴമളന്നു നോക്കുവാ-
നെളുതോ? വന്നു തിരിച്ചു പോയി ഞാന്‍.
ഞാനും വന്നു, വായിച്ചു,തിരിച്ചുപോകുന്നു
പ്രണയത്തുള്ളികള്‍!
നിറഞ്ഞൊഴുകുന്നു പ്രണയമനസ്സ്
എനിക്കും പ്രണയിക്കാന്‍ തോനുന്നു.
വന്നു വായിച്ചു,
പ്രണയത്തിന്റെ നനുത്ത ഒച്ച!! അതു കൊള്ളാം!
നന്നായി എഴുത്ത്
ഓണാശംസകള്‍
നല്ല കവിതയാണ്
നോക്കിയിരിക്കെന്നെത്ര നാള്
നിശ്ചലമായ് ഈ നീലാകാശവും
തിരയിളകുമീ ആഴക്കടലും
കണ്ണിമയൊന്നു ചിമ്മാതെ!
ഞാനും ചിലതൊക്കെ എഴുതിവച്ചിട്ടുണ്ട്.
http://gireeshks.blogspot.in/
അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പ്രതീക്ഷിക്കുന്നു.
പ്രണയത്തിന്റെ നനുത്ത ഒച്ച.......ഇഷ്ടപ്പെട്ടു.
Post a Comment