ഈ ഭൂലോക സൌന്ദര്യം
മുഴുവനായീ പകര്‍ന്നെടുത്തു
ആകാശത്തിന് ചെരുവില്‍
നിറങ്ങള്‍ ചാലിച്ചോഴുക്കി
ജ്വലിച്ചു നില്ക്കും ...
നിന് വദനത്തില്‍
മിന്നിമറഞ്ഞതേതു ഭാവം
സ്നേഹമോ കുളിരോ
ശാന്തിയോ സംതൃപ്തിയോ
ഒരു പകല്‍ മുഴുവന്‍
വെളിച്ചമേകി മടങ്ങുമ്പോള്‍
സംതൃപ്തനായിരുന്നുവോ നീ?
ഒരു പൊട്ടായീ അങ്ങ് ദൂരെ
മറയുമ്പോള്‍ നിന്റെ
ചൊടികളില്‍ നിന്നടര്‍ന്നു
വീണൊരു വാക്കുകള്‍
അലയടിച്ചെത്തി എന്‍
കര്‍ണങ്ങള്‍ക്ക് ആനന്ദമായീ
അസ്തമയമാകുവോളം
വെളിച്ചമേകുക നിന്
ചുററും ഉള്ളവര്‍ക്കായീ
നീ ജ്വാലയായീ എരിയും നോവ്
ആരുമറിഞ്ഞില്ലെങ്കില്‍ പോലും !!!
27 comments:
വെളിച്ചമേകുക നിന്
ചുററും ഉള്ളവര്‍ക്കായീ
നീ ജ്വാലയായീ എരിയും നോവ്
ആരുമറിഞ്ഞില്ലെങ്കില്‍ പോലും !!!
ഒരു പകല്‍ മുഴുവന്‍
വെളിച്ചമേകി മടങ്ങുമ്പോള്‍
സംതൃപ്തനായിരുന്നുവോ നീ? ............ആരും ചോദിക്കാത്ത,ആലോചിക്കാത്ത ഒരു ചോദ്യം?പ്ക്ഷെ ഗീത,എത്ര പ്രസക്തമായ ഒരു ചോദ്യം! നന്നായിട്ടുണ്ട് കവിത
ഒരു പകല്‍ മുഴുവന്‍
വെളിച്ചമേകി മടങ്ങുമ്പോള്‍
സംതൃപ്തനായിരുന്നുവോ നീ?
ഒരു ജന്മം ലഭിച്ച ശേഷം, തിരികെ മടങ്ങുമ്പോൾ,
ഇതേ ചോദ്യം, മനുഷ്യന്റെ ഉള്ളിലെ ജീവനാളം ചോദിക്കുന്നതായി എഴുതിയാൽ കുറച്ച് കൂടി ഭംഗി ഉണ്ടാവില്ലേ എന്നു സംശയം..
അറിഞ്ഞുവോ നീയെൻ ഹൃദയത്തിൻ വേദന
അപാരതേ ഞാൻ എരിഞ്ഞടങ്ങുമ്പോൾ?
കടലിനോട് സൂര്യൻ എന്നും ചോദിക്കുന്നുണ്ടാവും ഈ ചോദ്യം..
ആശയങ്ങൾ നല്ലതാണ്.. കുറച്ച് കൂടി നന്നായി അവതരിപ്പിക്കാൻ കഴിയും എന്നു തോന്നുന്നു..
ഈ പറയുന്ന ഞാൻ വലിയ കേമനൊന്നുമല്ല.. പറഞ്ഞുവെന്നെ ഉള്ളൂ :)
അസ്തമയമാകുവോളം
വെളിച്ചമേകുക നിന്
ചുററും ഉള്ളവര്‍ക്കായീ
നീ ജ്വാലയായീ എരിയും നോവ്
ആരുമറിഞ്ഞില്ലെങ്കില്‍ പോലും
നല്ല ചിന്തകള്‍...
നന്നായിട്ടുണ്ട് കവിത...
ഈ ജ്വലിച്ച് നില്പെരിഞ്ഞടങ്ങല്ലേ !
കവിതയിലെ കാഴ്ചകളും ചിത്രങ്ങലും നന്ന്. പക്ഷേ വാക്കുകളിലും പ്രയോഗങ്ങളും വല്ലാതെ പഴമ ചുവയ്ക്കുന്നു. ഒ.എൻ.വി.യുടെ സൂര്യ ഗീതം, സച്ചിദാനന്ദന്റെ അഞ്ചു സൂര്യൻ എന്നിങ്ങനെ ധാരാളം കവിതകൾ ഉണ്ട്. കാഴ്ചയെ കവിതയാക്കുമ്പോൾ ആരും കാണാത്ത ഒരു ചിത്രം നൽകാൻ ശ്രമിക്കുക.
നീ ജ്വാലയായീ എരിയും നോവ്
ആരുമറിഞ്ഞില്ലെങ്കില്‍ പോലും ..
കൊള്ളാം ....... നല്ല ഭാവന
പ്രക്രതി ആണ് വിഷയം അല്ലെ .......കൊള്ളാം ചൂട് പോലെ തന്നെ സുര്യനും ചൂട് ഉള്ള വിഷയം തന്നെ
ആശംസകള്‍
സൂര്യന്.... അല്ലെ സത്യം പറ :)
എരിഞ്ഞടങ്ങാന്‍ ആരെങ്കിലുമൊക്കെ വേണ്ടേ..! കൊള്ളാം.
നിന് വദനത്തില്‍
മിന്നിമറഞ്ഞതേതു ഭാവം ?
സ്നേഹമോ കുളിരോ
ശാന്തിയോ സംതൃപ്തിയോ ?
കലക്കൻ കൊസ്റ്റിന്സ് , കൊള്ളാം...കേട്ടൊ
ഇവിടെ ഷാര്‍ജയില്‍ ഇപ്പോഴും കരണ്ട് ശരിക്കുമില്ലാ. പിന്നെങ്ങിനാ ഞാന്‍ മറ്റുല്ലോര്‍ക്ക് വെളിച്ചം നല്‍കുക!
എന്നാലും ഗീതേച്ചീടെ കവിത ഞാന്‍ അധികൃതര്‍ക്ക് കാണിക്കും. അവര്‍ കനിഞ്ഞാലോ!
" അസ്തമയമാകുവോളം
വെളിച്ചമേകുക നിന്
ചുററും ഉള്ളവര്‍ക്കായീ
നീ ജ്വാലയായീ എരിയും നോവ്
ആരുമറിഞ്ഞില്ലെങ്കില്‍ പോലും !!!"
അതെ ജീവിതത്തിന്റെ അസ്തമ വേളയിലും ചുറ്റും ഉള്ളവര്‍ക്ക് വെളിച്ചം നല്‍കുക ...സ്വന്തം വേവുന്ന ഉള്ളം ആരും പലപ്പോഴും പല കാരണങ്ങള്‍ കൊണ്ട് പുറമേ കാണിക്കില്ല ..അല്ല കാണിച്ചിട്ടും കാര്യം ഇല്ല്യ ...അതില്‍ നിന്നും കിട്ടാവുന്നിടത്തോളം വെളിച്ചം ഊറ്റി അവരെ ഇരുട്ടിലേക്ക് തള്ളിവിട്ടു അവര്‍ ആഘോഷിക്കുകയല്ലേ സ്വസ്ഥമായ ജീവിതം ...തനിക്കും ഒരു അസ്തമയം വരാന്‍ ഉണ്ട് എന്നാ തിരിച്ചറിവ് വരും വരെ ...ഉള്ളിലെ വേവ് ശരിക്കും കാണുന്നു വരികളില്‍ ...തണുക്കട്ടെ എല്ലാം ...മറയാന്‍ പോകുന്ന ,സുര്യ നോടുള്ള ഈ ചോദ്യങ്ങളും നന്ന് ..ജീവിതം മനസ്സ് ഇവയെല്ലാം സുര്യന് മായി ഉപമിച്ചതും നന്ന് ..."പിരിഞ്ഞു പോകും സുര്യനും ഉണ്ട് ഒന്ന് പറയാന്‍ വിഷമികേണ്ട നാളെ വരാം ..പക്ഷെ നമ്മള്‍ക്കോ " എന്ന് എന്റെ മരിച്ചു പോയ ആത്മ മിത്രം ശുഭ [ശുപ്പാണ്ടി എന്ന് ഞാന്‍ കളിയാക്കി വിളിക്കും,അത്രയ്ക്ക് രസികത്തി ആയിരുന്നു അവള് ] അവസാനമായി എന്റെ ഓടോഗ്രഫില്‍ എഴുതിവച്ച വരികളും ഇവിടെ അറിയാതെ ഓര്‍ത്തു പോകുന്നു ....
Say something new പുതിയ കാഴ്ചകള്‍ ഉണ്ടാകട്ടേ
ഓരോ അസ്തമയവും ഒരു പുതിയ ഉദയത്തിനാണെന്ന് ആശ്വസിക്കാം, അല്ലേ?
അടുത്തകാലത്ത് ഞാന്‍ എഴുതിയ ഏതാനം വരികള്‍ കൂടി ഇവിടെഴുതാന്‍ തോന്നുന്നു, ചുമ്മാ.
‘വിടകൊണ്ട സൂര്യന്റെ
നെഞ്ചില്‍ നിന്നൊഴുകിപ്പരന്ന
രുധിരമാക്കടലിന്റെ
കണ്ണുനീരാകുമ്പോള്‍,
സന്ധ്യ ഈറന്‍പുതപ്പു-
മായെന്നെ പൊതിയുമ്പോള്‍
സാന്ത്വനസ്പര്‍ശങ്ങളാലെന്റെ
പകലില്‍ നിറഞ്ഞൊരാ
സൂര്യനോടൊപ്പമാഴങ്ങളില്‍
പോയിമുങ്ങിയൊടുങ്ങുവാന്‍ മോഹം!‘
സൂര്യഗീതങ്ങൾ ഒട്ടേറെയുണ്ട്. പക്ഷെ കുഴപ്പമില്ല. വിഷയം ഒന്നാണെങ്കിലും നമ്മുടെതായ മാറ്റങ്ങൾ ഉണ്ടല്ലോ. ആശംസകൾ
അസ്തമയമാകുവോളം
വെളിച്ചമേകുക നിന്
ചുററും ഉള്ളവര്‍ക്കായീ
നീ ജ്വാലയായീ എരിയും നോവ്
ആരുമറിഞ്ഞില്ലെങ്കില്‍ പോലും !!!
:)
അസ്തമയമാകുവോളം
വെളിച്ചമേകുക നിന്
ചുററും ഉള്ളവര്‍ക്കായീ
നീ ജ്വാലയായീ എരിയും നോവ്
ആരുമറിഞ്ഞില്ലെങ്കില്‍ പോലും
good poem
ജനകോടികൾക്ക് ; ഈ ഭൂമിക്ക് ഊർജ്ജമാകുന്ന സൂര്യന് എന്തിനു സങ്കടം.
സന്തോഷം മാത്രമെ കാണു.
കവിയിത്രക്ക് ആശംസകൾ……..
ഒരു പകല്‍ മുഴുവന്‍
വെളിച്ചമേകി മടങ്ങുമ്പോള്‍
സംതൃപ്തനായിരുന്നുവോ നീ?
നല്ല ഒരു ചോദ്യം ...
നന്നായി ..ആശംസകള്‍
"വെളിച്ചമേകുക നിന്
ചുററും ഉള്ളവര്‍ക്കായീ
നീ ജ്വാലയായീ എരിയും നോവ്
ആരുമറിഞ്ഞില്ലെങ്കില്‍ പോലും !!!"
നല്ല വരികള്‍,സ്വയം എരിഞ്ഞടങ്ങുമ്പോഴും മറ്റുള്ളവര്‍ക്കായി വെളിച്ചം പകരാന്‍ ആയാല്‍ അതില്‍പ്പരം പുണ്യം വേറെന്തുണ്ട്...?
അതെ മറ്റുള്ളവര്‍ക് വെളിച്ചമേകാന്‍ കഴിഞ്ഞാല്‍ അത് തന്നെയാണ് ജന്മ പുണ്യം
എന്നെ വായിക്കാനും അഭിപ്രങ്ങളും
നിര്‍ദേശങ്ങളും അറിയക്കാനും
സന്മനസ് കാണിച്ച എല്ലാ
എന്റെ കൂട്ടുക്കാര്‍ക്കും നന്ദി....
ഇനിയും നിങ്ങളുടെ സാനിദ്ധ്യം
പ്രതീക്ഷിക്കുന്നു
Post a Comment